Fahadh Faasil: കൂടെയിരുന്ന് തെലുങ്ക് പഠിപ്പിച്ചത് സംവിധായകൻ; ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ആദ്യ സിനിമ പോലൊ തോന്നിയെന്ന് ഫഹദ് ഫാസിൽ

Director Sat with Me for a Month to Teach Telugu, Says Fahadh Faasil: തെലുങ്ക് എന്ന ഭാഷയെ മനസ്സിലാക്കാനായി. ഭാഷ പഠിക്കുക എന്നത് തുടക്കത്തിൽ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാൽ സംവിധായകനാണ് അതിന് തന്നെ സഹായിച്ചത് എന്നും താരം വെളിപ്പെടുത്തി. തെലുങ്ക് പഠിപ്പിക്കുന്നതിനുവേണ്ടി മാത്രം ഒരു മാസത്തോളമാണ് ശശാങ്ക് യെലേട്ടി തനിക്കൊപ്പം സമയം ചിലവഴിച്ചത്. എസ്.എസ് രജമൗലിയാണ് സിനിമ പ്രെസൻ്റ് ചെയ്യുന്നത്. അതിനപ്പുറം വേറെന്ത് വേണം

Fahadh Faasil: കൂടെയിരുന്ന് തെലുങ്ക് പഠിപ്പിച്ചത് സംവിധായകൻ; ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ആദ്യ സിനിമ പോലൊ തോന്നിയെന്ന് ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ

Published: 

29 Sep 2026 | 01:43 PM

അല്ലു അർജുൻ്റെ പുഷ്പ എന്ന സിനിമയിലൂടെയാണ് ഫഹദ് ഫാസിൽ തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഭൻവാർ സിങ് ഷെഖാവത്ത് എന്ന ഫഹദിൻ്റെ കഥാപാത്രത്തിന് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. പുഷ്പ 2-ന് ശേഷം ഫഹദിൻ്റെ മറ്റൊരു തെലുങ്ക് സിനിമ കൂടി ഇപ്പോൾ റിലിസിനെത്തുകയാണ്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എസ്.എസ് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയാണ്. സിനിമ അവതരിപ്പിക്കുന്നതാകട്ടെ സാക്ഷാൽ രാജമൗലിയും. തെലുങ്ക് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എങ്കിലും മലയാളം കന്നഡ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും സിനിമ പ്രേക്ഷകരിലേക്കെത്തും.

സിനിമയെ കുറിച്ച് ഫഹദ് ഫാസിൽ മലയാള പ്രേക്ഷക്രോട് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മലയാളത്തിനപ്പുറത്ത് മറ്റൊരു ഭാഷയിൽ തൻ്റേതെന്ന് അവകാശപ്പെടാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന് ഫഹദ് ഫാസിൽ പറയുന്നു. “എൻ്റെ ഒരു സിനിമയായി കേരളത്തിന് പുറത്തെ പ്രേക്ഷകരെ കാണിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ഇത്. എൻ്റെ ഒരു തെലുങ്ക് സിനിമ എന്ന് എല്ലാ അർത്ഥത്തിലും പറയാൻ കഴിയും” എന്നായിരുന്നു ഫഹദിൻ്റെ പ്രതികരണം.

Also Read: Fahadh Faasil: ‘ബോർഡിംഗ് സ്കൂൾ മുതൽ ഒറ്റപ്പെടൽ അനുഭവിച്ചു, എല്ലാവരുടെയും ജീവിതം അതുപോലെയെന്ന് കരുതി’; മനസ്സ് തുറന്ന് ഫഹദ് ഫാസിൽ

2022-ലാണ് ഈ കഥ കേൾക്കുന്നത്. കുറച്ച് വർഷങ്ങൾ എടുത്താണ് സിനിമ സംഭവിക്കുന്നത്. താനാദ്യം ക്യാമറക്ക് മുന്നിൽ എത്തുന്നത് 2002 ഏപ്രിലിലാണ്. കണക്കുനോക്കിയാൽ 25 വർഷം സിനിമയിൽ പൂർത്തിയായി. ഇതിനിടയിൽ ഒരു 8 വർഷം താൻ ഒളിവിലായിരുന്നു എന്നും തമാശ രൂപേണ ഫഹദ് പറയുന്നുണ്ട്. എന്നാൽ ഇത്രയധികം സിനിമകൾ ചെയ്തിട്ടും ഇത് തൻ്റെ ആദ്യത്തെ സിനിമയാണ് എന്ന തോന്നലാണ് ഉണ്ടായത് എന്ന് ഫഹദ് പറയുന്നു ഒരുപാട് പുതിയ കാര്യങ്ങൾ തനിക് പഠിക്കേണ്ടി വന്നു എന്നതാണ് അതിന് കാരണം എന്നും ഫഹദ് കൂട്ടിച്ചേർത്തു.

ഭാഷയാണ് അതിൽ ഏറ്റവും പ്രധാനം. തെലുങ്ക് എന്ന ഭാഷയെ മനസ്സിലാക്കാനായി. ഭാഷ പഠിക്കുക എന്നത് തുടക്കത്തിൽ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാൽ സംവിധായകനാണ് അതിന് തന്നെ സഹായിച്ചത് എന്നും താരം വെളിപ്പെടുത്തി. തെലുങ്ക് പഠിപ്പിക്കുന്നതിനുവേണ്ടി മാത്രം ഒരു മാസത്തോളമാണ് ശശാങ്ക് യെലേട്ടി തനിക്കൊപ്പം സമയം ചിലവഴിച്ചത്. എസ്.എസ് രജമൗലിയാണ് സിനിമ പ്രെസൻ്റ് ചെയ്യുന്നത്. അതിനപ്പുറം വേറെന്ത് വേണം എന്നും ഫഹദ് ചോദിക്കുന്നു. സിനിമ തെലുങ്കിലാണ് ചിത്രീകരിച്ചത് എങ്കിലും ഇത് ഒരു മലയാള സിനിമയായി തന്നെ കാണാനാകുംവിധമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഫഹദ് കൂട്ടിച്ചേർത്തു.

English Summary

Fahadh Faasil shared that shooting his upcoming Telugu film Don’t Trouble the Trouble felt like his debut, as the director spent a month personally teaching him the language.

Loading...
Unable to load recommendations.
Follow Us
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ