Fahadh Faasil: ‘ബോർഡിംഗ് സ്കൂൾ മുതൽ ഒറ്റപ്പെടൽ അനുഭവിച്ചു, എല്ലാവരുടെയും ജീവിതം അതുപോലെയെന്ന് കരുതി’; മനസ്സ് തുറന്ന് ഫഹദ് ഫാസിൽ
Why Fahadh Faasil Took a Break from Films After Marrying Nazriya: സിനിമയിൽ താൻ അഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടക്കുന്നൂണ്ടായിരുന്നില്ല. ചെയ്യുന്ന ജോലിയിൽ ഒട്ടും സന്തോഷവാനായിരുന്നില്ല. കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നി. അങ്ങനെയാണ് ഒന്നര വർഷത്തോളം ഇടവേള എടുത്തത്. തനിക്കും നസ്രിയക്കും അതൊരു നല്ല കാലയളവായിരുന്നു
ചെറുപ്പകാലത്ത് അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ച് മനസ്സ് തുറന്ന് മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുട്ടിയായിരിക്കുന്ന കാലം മുതൽ താൻ ജീവിതത്തിൽ നേരിട്ട പാറ്റേണുകളെ കുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചും ഫഫദ് തുറന്ന് സംസാരിച്ചത്. ഒരു പക്ഷേ എ.ഡി എച്ചി.ഡി ആവാം അന്നത്തെ തൻ്റെ പല തെറ്റായ തീരുമാനങ്ങൾക്കും കാരണമായത് എന്നും. അസുഖം കണ്ടെത്തിയ ശേഷം പിന്നോട്ട് ചിന്തിക്കുമ്പോഴാണ് അന്നത്തെ പെരുമാറ്റത്തെ കുറിച്ചും, തീരുമാനങ്ങളെ കുറിച്ചും ചില തിരിച്ചറിവുകൾ ഉണ്ടായത് എന്നും ഫഹദ് ഫാസിൽ പറയുന്നു.
40 വയസിലാണ് താങ്കൾക്ക് എ.ഡി എച്ച്.ഡി സ്ഥിരീകരിച്ചത്. അവിടെ നിന്നും പിന്നോട്ട് ചിന്തിച്ചപ്പോൾ ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിവുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്. തൻ്റെ ജീവിതം വളരെ ചെറുപ്പകാലം മുതൽ ഒരേ പാറ്റേണിലാണ് മുന്നോട്ട് പോയിരുന്നത് എന്ന് ഫഹദ് ഓർത്ത് പറയുന്നു. ബോർഡിങ് സ്കൂളിലാണ് താൻ ഏറിയ കാലവും പഠിച്ചത്. സ്വന്തം വീട്ടിൽ കിട്ടുന്ന ശ്രദ്ധയോ പരിഗണനയോ അവിടെ നമുക്ക് ലഭിക്കില്ല. കാര്യങ്ങൾ സ്വയം തന്നെ നോക്കണം. സ്കൂൾ കഴിഞ്ഞതും അമേരിക്കയിലേക്ക് പോയി. ആ കലത്ത് ഒറ്റയ്ക്കാണ് എല്ലാത്തിനെയും നേരിട്ടത്. എല്ലാവരുടെയും ജീവിതം അതുപോലെ തന്നെ ആയിരികും എന്ന തോന്നലാണ് അന്ന് ഉണ്ടായിരുന്നത് എന്ന് ഫഹദ് പറയുന്നു.
ആ കാലത്ത് ഒറ്റപ്പെടൽ എന്നത് എന്താണെന്ന് പോലും തിരിച്ചറിയാൻ നമുക്ക് സധിക്കില്ല. അന്നത്തെ തൻ്റെ തിരുമാനങ്ങൾക്കും പ്രതികരണങ്ങൾക്കുമെല്ലാം കാരണം എ.ഡി.എച്ച്.ഡി ആയിരിക്കാം എന്ന തോന്നൽ ഇപ്പോഴാണ് ഉണ്ടാകുന്നത്. വലിയ സംഭവമെന്ന് പറയാനുള്ള കാര്യങ്ങൾ ഒന്നുമില്ല. ശരിയേത് തെറ്റേത് എന്നതിൽ ധാരണയുണ്ടാകുമ്പോൾ തന്നെ ചില തീരുമാനങ്ങൾ കൈക്കോള്ളുന്നതിൽ നമ്മൾ പരാജയപ്പെടും എന്നാണ് അന്നത്തെ അവസ്ഥയെ കുറിച്ച് ഫഹദ് വിശദീകരികുന്നത്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്കടുത്തതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. നസ്രിയക്കൊപ്പം സമയം ചിലവഴിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. സിനിമയിൽ താൻ അഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടക്കുന്നൂണ്ടായിരുന്നില്ല. ചെയ്യുന്ന ജോലിയിൽ ഒട്ടും സന്തോഷവാനായിരുന്നില്ല. കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നി. അങ്ങനെയാണ് ഒന്നര വർഷത്തോളം ഇടവേള എടുത്തത്. തനിക്കും നസ്രിയക്കും അതൊരു നല്ല കാലയളവായിരുന്നു എന്നും. ഇരുവരും ചേർന്ന് ഒരുപാട് യാത്രകൾ നടത്തിയെന്നും ഫഹദ് ഫാസിൽ പറഞ്ഞു.
English Summary
Actor Fahadh Faasil revealed how childhood isolation in boarding schools and a late ADHD diagnosis influenced his past decisions. He also clarified his post-marriage film break was for personal reflection.