AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shweta Menon Case : പരാതിയിൽ പറയുന്ന സിനിമകൾ സെൻസർ ബോർഡിൻ്റെ അംഗീകാരം നേടിയവ; ശ്വേത മേനോനെതിരെയുള്ള കേസിന് ഇടക്കാല സ്റ്റേ

Shweta Menon Obscene Film Case : രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളിൽ അശ്ലീല രംഗങ്ങൾ അഭിനയിച്ച് പണം സമ്പാദിച്ചുയെന്നായിരുന്നു ശ്വേത മേനോനെതിരെയുള്ള എഫ്ഐആർ

Shweta Menon Case : പരാതിയിൽ പറയുന്ന സിനിമകൾ സെൻസർ ബോർഡിൻ്റെ അംഗീകാരം നേടിയവ; ശ്വേത മേനോനെതിരെയുള്ള കേസിന് ഇടക്കാല സ്റ്റേ
Shweta MenonImage Credit source: Shweta Menon Instagram
jenish-thomas
Jenish Thomas | Published: 07 Aug 2025 20:04 PM

കൊച്ചി : അശ്ലീല സിനിമയിൽ അഭിനയിച്ച് പണം സമ്പാദിച്ചുയെന്ന കേസിൽ നടി ശ്വേത മേനോനെതിരെയുള്ള കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. കേസ് നടപടികൾക്ക് ഇടക്കാല സ്റ്റേ ഏർപ്പെടുത്തികൊണ്ട് ജസ്റ്റിസ് വിജി അരുൺ ഉത്തരവിറക്കി. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശ്വേത മേനോൻ്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സംഭവത്തിൽ എറണാകുളം സിജിഎം കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടുകയും ചെയ്തു.

പ്രഥമദൃഷ്ട്യാ ശ്വേത മേനോൻ്റെ വാദങ്ങൾ നിലനിൽക്കുമെന്നും ഇത് ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നടിയുടെ ഹർജി പരിഗണിച്ചത്. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയായതിന് പിന്നാലെയാണ് തനിക്കെതിരെ ഈ പരാതി ഉണ്ടായിരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ഒരു പരാതിയും കേസ് സൃഷ്ടിച്ചെടുത്തതെന്ന് നടി തൻ്റെ ഹർജയിൽ വ്യക്തമാക്കി. പരാതിയിൽ പറയുന്ന സിനിമകൾ സെൻസർ ബോർഡിൻ്റെ അംഗീകാരം ലഭിച്ചതാണെന്നും നടി തൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ALSO READ : Vedan: വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്…മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

നടപടിക്രമം പാലിക്കാതെയാണ് പരാതിയിൽ എഫ്ഐആർ എടുക്കാൻ സിജിഎം നിർദേശം നൽകിയതെന്ന് ജസ്റ്റിസ് വിജി അരുൺ നിരീക്ഷിച്ചു. തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് റിപ്പോർട്ട് രജസ്ട്രാറോട് കോടതി നിർദേശം നൽകി. കൂടാതെ കേസിലെ പരാതിക്കാരനോടും പോലീസിനോടും ഹൈക്കോടതി വിശദീകരണം തേടിട്ടുണ്ട്.

മാർട്ടിൻ മെനാച്ചേരി എന്ന വ്യക്തിയാണ് ശ്വേതയ്ക്കെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിക്കുന്നു എന്ന് പരാതി നൽകിയത്. പരാതി അംഗീകരിച്ച സിജിഎം കോടതി എറണാകുളം സെൻട്രൽ പോലീസിനോട് നടിക്കെതിരെ അനാശ്യാസ നിരോധന നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു.  പാലേരിമാണിക്യം ഒരു പാതിരകൊലപാതകത്തിൻ്റെ കഥ, കളിമണ്ണ്, രതിനിർവേദം, കാമസൂത്ര കോണ്ടത്തിൻ്റെ പരസ്യം തുടങ്ങിയവിൽ അഭിനയിച്ചുയെന്ന് പേരിലാണ് നടിക്കെതിരെ പരാതി നൽകിട്ടുള്ളത്.