AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gokul Suresh: ‘അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നും, അവനും വിഷമം വരും, മനുഷ്യനല്ലേ’: മാധവിനെ കുറിച്ച് ​ഗോകുൽ സുരേഷ്

Gokul Suresh on Criticism Against Madhav Suresh: മാധവിന്റെ ആദ്യ സിനിമയിലെ ഒരു ഡയലോഗാണ് സമീപകാലത്ത് ട്രോൾ പേജുകളിൽ നിറയുന്നത്. ഇപ്പോഴിതാ, അനുജനെതിരെ വന്ന വിമർശനങ്ങൾക്കതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ ഗോകുൽ സുരേഷ്.

Gokul Suresh: ‘അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നും, അവനും വിഷമം വരും, മനുഷ്യനല്ലേ’: മാധവിനെ കുറിച്ച് ​ഗോകുൽ സുരേഷ്
ഗോകുൽ സുരേഷ്, മാധവ് സുരേഷ്Image Credit source: Gokul Suresh/ Facebook, Madhav Suresh/Instagram
nandha-das
Nandha Das | Published: 01 Aug 2025 08:51 AM

സമീപകാലത്ത് ഏറെ ട്രോളുകൾ നേരിടേണ്ടി വന്ന താരമാണ് മാധവ് സുരേഷ്. മാധവിന്റെ ആദ്യ സിനിമയിലെ ഒരു ഡയലോഗാണ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുന്നത്. മാധവിന് അഭിനയിക്കാൻ അറിയില്ലെന്ന തരത്തിലുള്ള പരിഹാസങ്ങളാണ് ഉയരുന്നത്. അടുത്തിടെ, ഇവയോട് മാധവ് തന്നെ പ്രതികരിച്ചിരുന്നു. തനിക്ക് സ്വയം അഭിനയിക്കാൻ പറ്റില്ലെന്ന് തോന്നുമ്പോൾ സിനിമ നിർത്തുമെന്നും, അതുവരെ ഇവിടെ കാണുമെന്നുമായിരുന്നു മാധവിന്റെ പ്രതികരണം. ഇപ്പോഴിതാ, അനുജനെതിരെ വന്ന വിമർശനങ്ങൾക്കതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ ഗോകുൽ സുരേഷ്.

തന്നെ പറയുമ്പോൾ കുഴപ്പമില്ല, പക്ഷെ തന്റെ അനുജനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നുമെന്ന് ഗോകുൽ പറയുന്നു. ഇതെല്ലാം ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്നം, അതോ തന്റെ അനുജൻ ആ സിനിമ ചെയ്തതാണോയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നടൻ പറഞ്ഞു. പുറമെ തോന്നില്ലെങ്കിലും അവനും വിഷമമുണ്ടാകുമെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ‘സുമതി വളവ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൈരളിയോട് സംസാരിക്കുകയായിരുന്നു നടൻ.

“എന്നെ പറഞ്ഞാൽ എനിക്ക് പ്രശ്നമില്ല. പക്ഷേ വീട്ടുകാരെ പറയുമ്പോൾ അതൊരു പ്രശ്നമാണ്. എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാനാണ് എനിക്ക് തോന്നുക. ഇടി കൊടുക്കാൻ തുടങ്ങിയാൽ എവിടം കൊണ്ട് അവസാനിപ്പിക്കണമെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്ത നമ്മൾ വില്ലനായി ചിത്രീകരിക്കപ്പെടും. അത് കാണാൻ നാട്ടുകാരും ഉണ്ട്. അനുജന്റെ സിനിമയിലെ ഒരു ഡയലോ​ഗ് എടുത്താണ് ഇപ്പോൾ സ്ഥിരം പരിശാസിക്കുന്നത്. ആ ഡയലോ​ഗും അല്ല, അക്ഷരം മാറ്റിയിട്ടൊക്കെ ആണ് പലരും ഇടുന്നത്. അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്നം അതോ എന്റെ അനുജൻ ആ സിനിമ ചെയ്തതാണോ എന്നത് മനസിലാകുന്നില്ല” ​ഗോകുൽ പറഞ്ഞു.

ALSO READ: 50 വർഷം നാടകത്തിൽ, ആരും ഓർത്തില്ല; ബ്രേക്ക് നൽകിയത് ഒരു വേഷം

“തമാശയ്ക്ക് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ മോശപ്പെട്ട രീതിയിൽ, അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്. പുറമെ ഭയങ്കര സ്ട്രോങ് ആയിട്ടൊക്കെ അവൻ നിൽക്കും. പക്ഷേ എന്നെക്കാളും ഏഴ് വയസ് ഇളയതാണ്. അവനും വിഷമം വരും, മനുഷ്യനല്ലേ. പൊതുവെ എല്ലാവരുടേയും ഉള്ളിൽ ഒരു വിഷമം ഉണ്ടാകും. ‘ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് എട്ട്, ഒൻപത് കൊല്ലമായി. മലയാളികൾക്ക് എന്നെ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. നിന്നെ ഇത്രയും എളുപ്പത്തിൽ അവർ തിരിച്ചറിഞ്ഞു. അതിനെ അങ്ങനെ കണ്ടാൽ മതി’ എന്ന് ഞാൻ അവനോട് പറയും” ​ഗോകുൽ കൂട്ടിച്ചേർത്തു.