5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report : ജയസൂര്യ അടുത്ത സുഹൃത്ത്; പക്ഷേ, അതിനർത്ഥം ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നല്ല: നൈല ഉഷ

Hema Committee Report Nyla Usha : ജയസൂര്യ തൻ്റെ അടുത്ത സുഹൃത്താണെങ്കിലും അദ്ദേഹത്തിനെതിരെ ലൈംഗികാരോപണമുയർത്തിയ സ്ത്രീയെ അവിശ്വസിക്കുന്നു എന്നർത്ഥമില്ലെന്ന് നടി നൈല ഉഷ. പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞവർക്കൊപ്പമാണ് താൻ എന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നൈല പ്രതികരിച്ചു.

Hema Committee Report : ജയസൂര്യ അടുത്ത സുഹൃത്ത്; പക്ഷേ, അതിനർത്ഥം ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നല്ല: നൈല ഉഷ
നൈല ഉഷ, ജയസൂര്യ (Image Courtesy – Jayasurya Facebook/Nyla Usha Facebook)
Follow Us
abdul-basithtv9-com
Abdul Basith | Published: 04 Sep 2024 11:55 AM

ജയസൂര്യ തൻ്റെ അടുത്ത സുഹൃത്താണെന്ന് നടി നൈല ഉഷ. അതിനർത്ഥം ജയസൂര്യക്കെതിരെ ലൈംഗികാരോപണമുയർത്തിയ സ്ത്രീയെ അവിശ്വസിക്കുന്നു എന്നല്ല. മലയാള സിനിമയിൽ നിന്ന് തനിക്ക് ഇതുവരെ മോശമായ അനുഭവങ്ങളുണ്ടായിട്ടില്ലെന്നും നൈല ഉഷ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു.

സിനിമാ ഓഡിഷന്‍ വഴി വരുന്നവരിൽ ചിലർക്കാണ് അഡ്ജസ്റ്റ്മെന്റ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് എന്ന് നൈല പറഞ്ഞു. അത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല. ഒപ്പം അഭിനയിച്ചവർ അടുത്ത സുഹൃത്തുക്കളാണ്. താൻ ഇതുവരെ അഭിനയിച്ചതെല്ലാം ക്ഷണിക്കപ്പെട്ട സിനിമകളിലാണ്. വിമാന ടിക്കറ്റ്, മികച്ച ഹോട്ടലിലെ താമസം, സഹായികൾ എന്നിങ്ങനെ വേണ്ട സൗകര്യങ്ങളൊക്കെ അവർ ചെയ്തുതന്നിട്ടുണ്ട്. അത്തരം പ്രിവിലേജ് തനിക്കുണ്ടായിരുന്നു. എന്നാൽ, ആ പ്രിവിലേജുകൾ ഇല്ലാത്തവർക്കൊപ്പമാണ് താൻ നിൽക്കുക. ഇങ്ങനെ ക്ഷണിക്കപ്പെടുന്നതും ഓഡിഷൻ വഴി അവസരം ചോദിച്ച് വരുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഓഡിഷൻ വഴി വരുന്നവരിൽ ചിലർക്കാണ് അഡ്ജസ്റ്റ് ചോദ്യങ്ങൾ നേരിടേണ്ടിവരുന്നത്. തനിക്കൊപ്പം ജോലി ചെയ്തവരിൽ ആരും ഇത്തരം അനുഭവങ്ങൾ അവർക്കുള്ളതായി പറഞ്ഞിട്ടില്ല. പ്രതിഫലം ലഭിക്കാത്തതടക്കം മറ്റ് കാര്യങ്ങൾ ചർച്ചയാവാറുണ്ട്. എന്നാൽ ഇക്കാര്യം ആരും പറഞ്ഞിട്ടില്ല. പക്ഷേ, ഇങ്ങനെ നടക്കുന്നുണ്ടെന്നറിയാം.

Also Read : Actor Alencier: ബംഗളുരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ കേസ്

ആദ്യം അഭിനയിച്ച ചിത്രം പുറത്തിറങ്ങുന്നതിന് മുൻപാണ് പുണ്യാളൻ അഗർബത്തീസിൽ അഭിനയിച്ചത്. അദ്ദേഹം വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിനെതിരായ ആരോപണം ശരിക്കും ഞെട്ടിച്ചു. പിന്നെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. അതിനർത്ഥം ആ സ്ത്രീയെ താൻ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നിൽക്കുന്നു എന്നോ അർത്ഥമില്ല. മുൻപും പല സ്ത്രീകളും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, അന്ന് ഇതൊന്നും വേണ്ട ഗൗരവത്തിൽ സ്വീകരിക്കപ്പെട്ടില്ല. ഇതാണ് അനുയോജ്യമായ സമയമെന്ന് തനിക്ക് തോന്നുന്നു. അത്തരം പരാതികൾ ഇനിയെങ്കിലും ഗൗരവത്തോടെ സ്വീകരിക്കും.

അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കണ്ടപ്പോൾ ജോമോൾ പറഞ്ഞത് അവരുടെ അനുഭവമാണ്. തനിക്ക് പ്രശ്നങ്ങളില്ലെങ്കിലും പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പമാണ് താൻ നിൽക്കുക. അപ്പോൾ എന്തുകൊണ്ടാണ് ജോമോൾ അങ്ങനെ പറഞ്ഞതെന്നറിയില്ല. സിനിമയോട് ആദരവുണ്ട്. അത് മോശമാണെന്ന് പറഞ്ഞ് ആരുടെയും സിനിമാ സ്വപ്നങ്ങളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. മലയാള സിനിമയ്ക്ക് മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്. തനിക്കൊപ്പം ആരൊക്കെ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് നായകനടനാണ്. അത് ശരിയാണോ തെറ്റാണോ എന്നറിയില്ല. പക്ഷേ, അങ്ങനെയാണ് സിനിമയിൽ നടക്കുന്നത് എന്നും നൈല പറഞ്ഞു.

ഇതിനിടെ നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവ നടി നൽകിയ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017-ൽ ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഐപിസി 354 വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് കേസ് അന്വേഷണം കൈമാറും. സിനിമ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

അലൻസിയറിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗികാതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിനെ അറിയിച്ചെങ്കിലും, അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്ന് നടി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അലൻസിയറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ എന്നായിരുന്നു അലൻസിയറിന്റെ പ്രതികരണം.

Also Read : Nivin Pauly: ‘മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു’; നിവിൻ പോളിക്കെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. പരാതികളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. നടന്മാരായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു, നിവിൻ പോളി സംവിധായകന്മാരായ വി കെ പ്രകാശ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കെതിരെ പീഡന ആരോപണങ്ങൾ ഉന്നയിച്ച് യുവതി മുന്നോട്ട് വന്നത്. സംഭവത്തിൽ എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ആരോപണം തള്ളി നിവിൻ പോളി രംഗത്തുവന്നു. വ്യാജ ആരോപണമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് നിവിൻ അറിയിച്ചത്.

Latest News