Honey Rose: അല്ലാതെ വേറെ ഓപ്ഷൻ ഇല്ല! ഉദ്ഘാടന വേദികളിൽ താൻ അനുഭവിച്ചതിനെ കുറിച്ച് ഹണി റോസ്
Honey Rose: വാദം കത്തി നിൽക്കുന്ന സമയത്ത് പോലും താൻ ഉദ്ഘാടനത്തിന് പോയിട്ടുണ്ട്.. ആളുകളെ കണ്ടിട്ടുണ്ട്...
തനിക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ചതിന്റെ പേരിൽ കേരള സമൂഹം ഒന്നാകെ വിമർശിച്ച നടിയാണ് ഹണി റോസ്. ഒരു സ്ത്രീയെന്ന നിലയ്ക്ക് ഹണി ഭീകരമായ വിമർശനങ്ങളാണ് നേരിട്ടിരുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇപ്പോൾ ആ സാഹചര്യത്തെ നേരിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്കെതിരെ ഉയർന്നുവന്ന വിവാദങ്ങളെയും വിമർശനങ്ങളെയും എല്ലാം ധൈര്യപൂർവം ആയിരുന്നു നേരിട്ടത് എന്ന് താരം പറയുന്നു.. ഒരു പ്രതിസന്ധിഘട്ടം വരുമ്പോൾ ഓരോ വ്യക്തിക്കും ആ ഒരു കരുത്ത് ലഭിക്കില്ലേ.
അങ്ങനെയൊരു കരുത്ത് നേടുകയല്ലാതെ മറ്റ് ഓപ്ഷൻ ഇല്ലെന്നാണ് ഹണി റോസ് പറയുന്നത്. ഒരു പ്രശ്നവും ഉണ്ടാക്കാതെ തന്നെ നമ്മളോട് മോശമായി പെരുമാറുന്നു എന്ന് നാം മനസ്സിലാക്കി കഴിഞ്ഞാൽ അത് വിട്ടുകളയാൻ പറ്റുന്നതാണെങ്കിൽ അങ്ങനെ ചെയ്യുന്ന ആളാണ് താൻ. കാരണം ഒരു ഡ്രാമ ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല.
ഈസിയായി ജീവിതത്തെ കാണാനും സന്തോഷത്തോടെ ഇരിക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താൻ. എപ്പോഴും മനസ്സമാധാനത്തോടെ ഇരിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. പക്ഷേ മാറിപ്പോകുവാൻ എത്ര ശ്രമിച്ചിട്ടും ഇങ്ങോട്ട് വരുന്ന പ്രശ്നങ്ങൾ അതിന്റെ അവസാനം സഹിക്കെട്ട് തുടങ്ങിയപ്പോഴാണ് താൻ പ്രതികരിച്ചു തുടങ്ങിയത് എന്നും നടി പറയുന്നു. മാതൃഭൂമി ന്യൂസ് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹണി കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
വിവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മാത്രം തനിക്ക് ഉണ്ടായ വിഷയങ്ങളാണ്. ഒരിക്കലും തനിക്ക് ഇത്തരം അനുഭവങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. താനൊരു ഉദ്ഘാടനത്തിന് പോകുമ്പോൾ അവിടുന്ന് തനിക്ക് കിട്ടുന്ന സ്നേഹവും പിന്തുണയും താൻ നേരിടേണ്ടിവരുന്ന സോഷ്യൽ മീഡിയ അതിക്രമണങ്ങളും രണ്ടാണ്. ഈ വിവാദങ്ങളും വിമർശനങ്ങളോ ആയി ഒരു ബന്ധവും ഉണ്ടാവില്ല താൻ ഒരു ഉദ്ഘാടന വേദിയിൽ എത്തുമ്പോൾ. വലിയ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിക്കുന്നത്. വിവാദം കത്തി നിൽക്കുന്ന സമയത്ത് പോലും താൻ ഉദ്ഘാടനത്തിന് പോയിട്ടുണ്ട്.. ആളുകളെ കണ്ടിട്ടുണ്ട് ആ സ്നേഹം ഏറ്റുവാങ്ങിയിട്ടുണ്ട് എന്നും ഹണി പറയുന്നു.