AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dimple Hayathi: ‘നായ്ക്കളെന്ന് അധിക്ഷേപിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: നടി ഡിംപിൾ ഹയാതിയ്ക്കെതിരെ വീട്ടുജോലിക്കാരി

Allegations against actress Dimple Hayathi: സെപ്റ്റംബർ ഇരുപത്തിയൊമ്പതിനാണ് വീട്ടുജോലിക്കാരിയുമായുള്ള സംഘർഷം രൂക്ഷമാകുന്നത്. അന്ന് നടിയും ഭർത്താവും തന്നെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതയി പ്രിയങ്ക തന്റെ പരാതിയിൽ പറയുന്നു

Dimple Hayathi: ‘നായ്ക്കളെന്ന് അധിക്ഷേപിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: നടി ഡിംപിൾ ഹയാതിയ്ക്കെതിരെ വീട്ടുജോലിക്കാരി
Dimple HayathiImage Credit source: Social Media
Ashli C
Ashli C | Published: 01 Oct 2025 | 09:23 PM

ഹൈദരാബാദ്: നടി ഡിംപിൾ ഹയാത്തി(Dimple Hayathi)ക്കും ഭർത്താവ് ഡേവിഡിനും എതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടുജോലിക്കാരി രംഗത്ത്. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖയായ നടിയാണ് ഡിംപിൾ. ഇവരുടെ ഹൈദരാബാദിലെ വസതിയിൽ ജോലി ചെയ്യുന്നതിനിടെ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടുവന്നാണ് വീട്ടുജോലിക്കാരി ആരോപിക്കുന്നത്. കൂടാതെ തന്നെ അപമാനിച്ചു എന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും 22 കാരിയായ പ്രിയങ്ക പരാതിപ്പെട്ടു.

ഒഡീഷയിലെ റായഗഡ ജില്ലക്കാരിയാണ് പ്രിയങ്ക. ഇവർ 10 ദിവസത്തോളം മാത്രമാണ് നടിയുടെ വീട്ടിൽ ജോലി ചെയ്തത്. ഇതിനിടയിൽ നടിയും ഭർത്താവും യുവതിയോട് ക്രൂരമായി പെരുമാറി എന്നാണ് ആരോപണം. തന്നെ ക്രൂരമായി ആക്രമിക്കുവാൻ ശ്രമിച്ചുവെന്നും, കൊല്ലും എന്ന് പോലും ഭീഷണിപ്പെടുത്തിയന്നും വെളിപ്പെടുത്തൽ. വളരെയധികം ബുദ്ധിമുട്ടിച്ചു. ശരിയായി ഭക്ഷണം പോലും നൽകിയില്ല. നിങ്ങൾ നായ്ക്കൾ ആണ് യാചകരാണ് എന്നെല്ലാം അധിക്ഷേപിച്ചു എന്നും പ്രിയങ്ക സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

സെപ്റ്റംബർ ഇരുപത്തിയൊമ്പതിനാണ് വീട്ടുജോലിക്കാരിയുമായുള്ള സംഘർഷം രൂക്ഷമാകുന്നത്. അന്ന് നടിയും ഭർത്താവും തന്നെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതയി പ്രിയങ്ക തന്റെ പരാതിയിൽ പറയുന്നു. തർക്കത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡേവിഡ് ഫോൺ തട്ടിപ്പറിക്കുകയും ആക്രമിക്കാൻ ക്ഷമിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. സംഘർഷത്തിനിടെ തന്റെ വസ്ത്രങ്ങൾ കീറിപ്പോയെന്നും പിന്നീട് ഏജന്റിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് രക്ഷപ്പെട്ടത് എന്നും പ്രിയങ്ക മൊഴി നൽകി.

പ്രിയങ്കയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 74, 78, 351(2), 324(2) എന്നിവ പ്രകാരം പോലീസ് താരത്തിനും ഭർത്താവിനും എതിരെ കേസ് രജിസ്റ്റർ ചെയ്തു.അതേസമയം വീട്ടുജോലിക്കാരി തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് ഡിംപിൾ ഹയാത്ത് ഇതുവരെ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല.