Hridayapoorvam OTT: ഹൃദയപൂർവ്വം ഒടിടി ഫിക്സ്, മിക്കവാറും തീയ്യതി ഇത്
Hridayapoorvam OTT Updates: തനിക്ക് ഹൃദയം നൽകിയ ദാതാവിൻ്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പൂനെയിലേക്ക് പോകുന്ന സന്ദീപിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവം

Hridayapoorvam Ott
ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവ്വം പ്രേക്ഷക പ്രശംസ നേടുകയാണ്. ചിത്രം തീയ്യേറ്ററുകളിലും മികച്ച പ്രതികരണമാണ് കാഴ്ചവെയ്ക്കുന്നത്. ഓഗസ്റ്റ് 28-ന് തീയ്യേറ്ററിലെത്തിയ ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ചും റിപ്പോർട്ടുകളെത്തി കഴിഞ്ഞു. ജിയോഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
തീയേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. നിലവിലെ നിയമപ്രകാരം 45 മുതൽ 90 ദിവസം വരെയാണ് ഒരു ചിത്രം തീയ്യേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ഇതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. ചിത്രത്തിൻ്റെ സ്വീകാര്യത, തീയ്യേറ്ററിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചിത്രം ഒടിടിയിൽ എത്തുന്നത്.
ഹോട്ട് സ്റ്റാർ മാത്രമല്ല
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഒടിടി പ്ലേ പ്രീമിയത്തിലും ചിത്രം ലഭ്യമാകും. ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ സെപ്റ്റംബർ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ അതിൽ കൂടുതലും ആകാം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.
ഹൃദയപൂർവ്വത്തെ പറ്റി
ഹൃദയപൂർവ്വത്തിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ സന്ദീപ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തനിക്ക് ഹൃദയം നൽകിയ ദാതാവിൻ്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പൂനെയിലേക്ക് പോകുന്ന സന്ദീപിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രധാനകഥ. മോഹൻലാലിനൊപ്പം മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബേസിൽ ജോസഫ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.