Hridayapoorvam Movie Trailer: ഓണം തൂക്കാൻ മോഹൻലാൽ എത്തുന്നു; ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കി ‘ഹൃദയപൂര്‍വ്വം’ ട്രെയ്‍ലര്‍

Hridayapoorvam Trailer Out: രസകരമായ ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിൽ സംഗീത് പ്രതാപിനൊപ്പം മോഹൻലാലിനെയാണ് കാണുന്നത്.

Hridayapoorvam Movie Trailer: ഓണം തൂക്കാൻ മോഹൻലാൽ എത്തുന്നു; ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കി ഹൃദയപൂര്‍വ്വം ട്രെയ്‍ലര്‍

Hridayapoorvam Trailer Out

Updated On: 

26 Aug 2025 19:14 PM

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയപൂര്‍വ്വം. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ആ​ഗസ്റ്റ് 28ന് തീയറ്ററുകളിൽ എത്തും. ഓണം റിലീസ് ആയി ആണ് ചിത്രം എത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്.

രസകരമായ ചിരിമുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിൽ സംഗീത് പ്രതാപിനൊപ്പം മോഹൻലാലിനെയാണ് കാണുന്നത്. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ‘ഹൃദയപൂർവം’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ട്രെയിലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. 1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ സമീപകാലത്ത് ഇതുവരെ കാണാത്ത ഒരു മോഹന്‍ലാലിനെ കാണാം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവികയാണ് നായികയായി എത്തുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

Also Read:സൂപ്പര്‍സ്റ്റാറിനോട് കളം പിടിക്കാൻ യുവതാരങ്ങളും! ഓണം കളറാക്കാന്‍ തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ സത്യന്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്