Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Urvashi’s Surprising Revelation About Her Movie Salary: ഏത് ജോലിയും തല നിവർത്തി നിന്ന് ചെയ്യുക എന്നതാണ് അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമായി കരുതിയിരുന്നില്ല. എന്നാൽ അവിടെ തല കുനിച്ച് നിന്ന് ജോലി ചെയ്യേണ്ട കാര്യമില്ല. വേണ്ട എന്ന് തോന്നുന്നതിനെ ചേയ്യേണ്ട എന്ന് തന്നെ പറയാൻ ഈ തലമുറയ്ക്ക് ലഭിക്കുന്ന അതേ സ്വാന്തന്ത്യം തങ്ങൾക്കും ലഭിച്ചിരുന്നു
വ്യക്തിപരമായ അഭിപ്രായ സ്വാന്ത്രമുള്ള ഒരു തലമുറയാണ് പുതിയ തലമുറയെന്ന് നടി ഉർവശി. ഇപ്പോഴത്തെ തലമുറയെ കുറിച്ച് ഒരു ജെൻസി പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ മനസിലാക്കിയിട്ടുള്ള വ്യത്യാസം എന്തൊക്കെയാണ് എന്ന് ചോദ്യത്തിന് മറുപടി പറയവേയാണ് ഉർവ്വശി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ചെറുപ്പകാലത്ത് അത്തരത്തിൽ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നും വിവാഹം കഴിച്ച് ഒതുങ്ങിക്കൂടി ജീവിക്കേണ്ടവർ എന്ന നിലയിലായിരുന്നു തങ്ങളോടുള്ള ആക്കാലത്തെ സമീപനം എന്നും ഉർവശി പറയുന്നു.
‘ആശ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. ആദ്യകാലത്ത് സിനിമയിൽ നിന്നും തനിക്ക് കിട്ടിയിരുന്ന പ്രതിഫലം എത്രയായിരുനു എന്നോ അത് ഏത് രീതിയിൽ ചിലവാക്കി എന്നോ പോലും താൻ അറിയുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല എന്നും ഉർവശി പറയുന്നുണ്ട്.
“വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ തലമുറയ്ക്ക് ഉണ്ട്. എനിക്കത് അത് ഉണ്ടായിരുന്നില്ല. എൻ്റെ അമ്മക്ക് ഒട്ടും ഉണ്ടായിരുന്നില്ല. കല്യാണം കഴിച്ച് പോകുമ്പോൾ ഭർത്താവിൻ്റെ വീട്ടുകാരെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മാത്രം ഉണ്ടായ ജന്മങ്ങളായാണ് ഞങ്ങളെയൊക്കെ കണ്ടിരുന്നത്.” ഉർവശി പറഞ്ഞൂ
ഏത് ജോലിയും തല നിവർത്തി നിന്ന് ചെയ്യുക എന്നതാണ് അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമായി കരുതിയിരുന്നില്ല. എന്നാൽ അവിടെ തല കുനിച്ച് നിന്ന് ജോലി ചെയ്യേണ്ട കാര്യമില്ല. വേണ്ട എന്ന് തോന്നുന്നതിനെ ചേയ്യേണ്ട എന്ന് തന്നെ പറയാൻ ഈ തലമുറയ്ക്ക് ലഭിക്കുന്ന അതേ സ്വാന്തന്ത്യം തങ്ങൾക്കും ലഭിച്ചിരുന്നു എന്നും ഉർവശി പറയുന്നു.
Also Read: Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി
എന്നാൽ ഒരു കാലത്ത് സിനിമയിൽ നിന്നും തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് തനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല എന്നും ഉർവശി വെളിപ്പെടുത്തുന്നു.
”സിനിമയിൽ നിന്നും എത്ര പ്രതിഫലം കിട്ടിയിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. ആ പണം എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചിട്ടില്ല. അത്തരം കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് വീട്ടുകാർ അത് സാധിച്ച് തരുന്നതായിരുന്നു രീതി” ഉർവശി പറഞ്ഞു.
എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് അവർക്ക് എന്താണ് വെണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ട് എന്ന് ഉർവശി പറയുന്നു. അതുകൊണ്ട് തന്നെ മകൾക്ക് അങ്ങനെയുള്ള ഉപദേശങ്ങളൊന്നും നൽകേണ്ടി വന്നിട്ടില്ല. മാത്രമല്ല മകളിൽ നിന്നും ഒരുപട് കാര്യങ്ങൾ പഠിക്കുകയാണ് എന്നും എപ്പോഴും തൻ്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടാകുമെന്നും ഉർവശി പറയുന്നു.
English Summary
Actress Urvashi revealed she never knew her early film remuneration. While promoting her movie Asha, she praised Gen-Z’s freedom to express personal opinions, contrasting it with her own generation’s restrictions.