AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nikhila Vimal: “നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടൻ്റാണ് എന്നെനിക്കറിയാം” ചോദ്യങ്ങളെ ഭയമാണോ എന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി

Nikhila Vimal on Why She Avoids Sudden Media Glare: താൻ ഒരു ഗൗരവക്കാരിയായ ആളാണെന്ന ചിത്രം എങ്ങനെ ഉണ്ടായി എന്ന് അറിയില്ല എന്നും നിഖില പറയുന്നുണ്ട്. സീര്യസായ ആളാണ് നിഖിലാ എന്നാണ് പുറത്തുള്ള സംസാരം. എന്നാൽ കോമഡി വേഷങ്ങൾ ഒരുപാട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറയുന്നത്. ഹ്യുമർ കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. അത്തരം സിനിമകളുടെ ഭാഗമാകുമ്പോൾ ആളുകളിലേക്ക് അത് വേഗത്തിലെത്തും

Nikhila Vimal: “നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടൻ്റാണ് എന്നെനിക്കറിയാം” ചോദ്യങ്ങളെ ഭയമാണോ എന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി
നിഖില വിമൽImage Credit source: Facebook Nikhila Vimal
Sumeesh T Unneen
Sumeesh T Unneen | Published: 27 Sep 2026 | 10:11 PM

ചോദ്യങ്ങളെ പേടിക്കുന്നുണ്ടോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിശദമായി തന്നെ മറുപടി പറഞ്ഞ് നടി നിഖില വിമൽ. എന്തുകൊണ്ടാണ് ക്യാമറകളിൽ നിന്നും അകന്ന് നിൽക്കുന്നത് എന്നും പ്രതികരിക്കാതെ കടന്നുപോകുന്നത് എന്നും താരം വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്. ചോദ്യങ്ങളെ ഭയമില്ലെന്നും പ്രസ് മിറ്റുകൾക്കല്ലാതെ മറ്റിടങ്ങളിൽ ക്യാമറകളെ അഭിമുഖീകരിക്കുന്നതിൽ തനിക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അത് തൻ്റെ മാത്രം പ്രശ്നമാണെന്നുമാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ നിഖില വിശദീകരിക്കുന്നത്. ‘ധൂമകേതു’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.

പെട്ടന്ന് ആളുകൾ നിരവധി ക്യാമറകളുമായി വരുമ്പോൾ തൻ്റെ പ്രൈവസി സ്പേസ് എന്ന ചിന്ത വരുമെന്നും. അത് തൻ്റെ മാത്രം പ്രശ്നമാണെന്നും നിഖില പറയുന്നു. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്ന് തനിക്ക് അറിയാത്തതിൻ്റെ ഒരു പ്രശ്നമുണ്ട്. ക്യാമറകളുമായി വരുമ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടൻ്റാണ് എന്ന് തനിക്കറിയാം. നിങ്ങൾ ചോദിക്കുന്ന ചോദ്യം തന്നെ ഇറിറ്റേറ്റ് ചെയ്യിക്കുന്നതാണെങ്കിൽ, പ്രതികരിക്കാതെ രക്ഷപ്പെട്ട് പോകാമല്ലോ എന്ന ചിന്തയാണ് പലപ്പോഴും ഉണ്ടാകാറ് എന്ന് നിഖില പറയുന്നു.

Also Read: “പൃഥ്വിരാജിൻ്റെ തനിരൂപം കാണണമെങ്കിൽ വീട്ടിൽ വരണം; അമർ അക്ബർ ആൻ്റണിയിലെ അതേ സ്വഭാവം”: മല്ലിക സുകുമാരൻ

ആരോടെങ്കിലും ദേഷ്യം ഉണ്ടായതുകൊണ്ടല്ല ആ നിലയിൽ പെരുമാറുന്നത് എന്ന് നിഖില എടുത്തു പറയുന്നുണ്ട്. എല്ലാവരും ചോദ്യ ചോദിക്കും എന്നല്ല പറയുന്നത്. പെട്ടന്ന് ക്യാമറകളെ അഭിമുഖീകരിക്കുക എന്നത് തനിക്കിപ്പോഴും ബുദ്ധിമുട്ടാണ്., പ്രത്യേകിച്ച് ഒരുപാട് ക്യാമറകൾ ഉണ്ടാകുമ്പോൾ. ഒരു പ്രസ്സ് മീറ്റാണെങ്കിൽ നമ്മൾ കുറേകൂടി പ്രിപ്പെയർഡ് ആയിരിക്കും. എന്നാൽ പെട്ടന്ന് കാറിൽ നിന്നും ഇറങ്ങുമ്പോൾ ചുറ്റും ക്യാമറകൾ വളഞ്ഞാൽ ആ സമയത്ത് താൻ അത്ര പ്രിപ്പെയർഡ് ആയിരിക്കില്ല. അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. അത് തൻ്റെ പ്രശ്നമാണെന്നും നിഖില ആവർത്തിച്ച് പറയുന്നു.

താൻ ഒരു ഗൗരവക്കാരിയായ ആളാണെന്ന ചിത്രം എങ്ങനെ ഉണ്ടായി എന്ന് അറിയില്ല എന്നും നിഖില പറയുന്നുണ്ട്. സീര്യസായ ആളാണ് നിഖിലാ എന്നാണ് പുറത്തുള്ള സംസാരം. എന്നാൽ കോമഡി വേഷങ്ങൾ ഒരുപാട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറയുന്നത്. ഹ്യുമർ കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. അത്തരം സിനിമകളുടെ ഭാഗമാകുമ്പോൾ ആളുകളിലേക്ക് അത് വേഗത്തിലെത്തും. താൻ സിര്യസാണ് എന്ന് പറയുന്നത് എന്തികൊണ്ടാണ് എന്ന് അറിയില്ല. എന്നാൽ ഒട്ടും സീര്യസായിട്ടുള്ള ആളല്ല താൻ എന്നതാണ് യാഥാർത്ഥ്യം എന്നും നിഖില വിമൽ വ്യക്തമാക്കി.

English Summary

Nikhila Vimal clarified she isn’t afraid of questions but feels uncomfortable facing unexpected cameras outside press meets. She also dismissed rumors of being a serious person, expressing her love for comedy roles.

Follow Us