AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം

Changanassery Family Death: ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കരിങ്ങട വീട്ടില്‍ സാജു, ഭാര്യ അനു, മകന്‍ സബിന്‍ എന്നിവരാണ് മരിച്ചത്. കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ചങ്ങനാശേരി പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 31 Oct 2026 | 02:13 PM

കോട്ടയം: ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കരിങ്ങട വീട്ടില്‍ സാജു (64), ഭാര്യ അനു (59), മകന്‍ സബിന്‍ (34) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഇവര്‍ക്ക് പലചരക്കുകടയുണ്ടായിരുന്നു. ഇപ്പോള്‍ വീടിന്റെ മുകള്‍നിലയില്‍ ഹോംസ്‌റ്റേ നടത്തിവരികയായിരുന്നു. ചങ്ങനാശേരി പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബെഡ്‌റൂമിലാണ് സാജുവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയത്. മകന്റെ മൃതദേഹം സ്റ്റോര്‍ റൂമിലായിരുന്നു.

ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അതിക്രമങ്ങള്‍ നടന്നതിന്റെ സൂചനകള്‍ കണ്ടെത്തിയിട്ടില്ല. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സബിന്റെ ഭാര്യ വിദേശത്താണ്.

ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് ചെന്നിത്തല

അതേസമയം, ചേരാനല്ലൂരില്‍ 17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണെന്നും, കേസ് ശരിയായ ദിശയില്‍ പോകുമെന്നും ചെന്നിത്തല പറഞ്ഞു. കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: യുവതിക്കൊപ്പം പാർക്കിൽ എത്തി, കൊച്ചിയിൽ ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി യുവാവ് മിരിച്ച നിലയിൽ

നീതിയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണ്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അപ്പീലിലെ പ്രോസിക്യൂഷന്‍ പിഴവ് ഗുരുതരമല്ലെന്നും, അത് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമങ്ങള്‍ കാര്യക്ഷമമല്ല എന്ന് പരാതികളുണ്ട്. പരിഷ്‌കരണത്തിന്റെ കാര്യം ആലോചിച്ച് തീരുമാനിക്കും. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകും. 17-കാരന് ജാമ്യം കൊടുത്തതിനെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. അതിന്റെ വാദം കേട്ടുകഴിഞ്ഞു. ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി തനിക്ക് മകളെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നായിരുന്നു ഭദ്രകീര്‍ത്തിയുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

English Summary

A family of three was found dead inside their residence in Changanassery, Kottayam. The deceased were identified as Saju Antony, his wife Anu, and their son Sabin. Relatives discovered the bodies after the family failed to answer phone calls. Police suspect suicide due to financial difficulties and have registered a case.

Follow Us