AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

Indrans About Google Pay Use: ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രമാണ് നമ്മുടെ സ്വന്തം ഇന്ദ്രൻസ് അഭിനയിച്ച മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രവും. ചിത്രത്തിൽ ഇന്ദ്രൻസ് പറയുന്ന ഒരു ഡയലോ​ഗാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്.

Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
IndransImage Credit source: Facebook (Indrans)
Neethu Vijayan
Neethu Vijayan | Published: 30 May 2026 | 11:52 AM

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്റുകൾ ഇളക്കിമറിക്കുകയാണ്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രമാണ് നമ്മുടെ സ്വന്തം ഇന്ദ്രൻസ് അഭിനയിച്ച മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രവും. ചിത്രത്തിൽ ഇന്ദ്രൻസ് പറയുന്ന ഒരു ഡയലോ​ഗാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്.

‘എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല’ എന്നുള്ള ഇന്ദ്രൻസിന്റെ ഡയലോഗാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സൂര്യ അടക്കം നിരവധി പേരാണ് ഇന്ദ്രൻസിൻ്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലും തനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ ഈ അടുത്താണെന്നും അതും മമ്മൂക്ക പറഞ്ഞിട്ടാണെന്നും ഇന്ദ്രൻസ് പറയുന്നുണ്ട്.

ALSO READ: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി

ഇന്ദ്രൻസിനെ വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിൻ്റെ നിഷ്ക്കളങ്കമായ വാക്കുകളാണ്. എത്ര വലിയ നിലയിലെത്തിയാലും ഇന്ദ്രൻസിന്റെ ലളിതമായ ജീവിതശൈലിയും പെരുമാറ്റവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നാണ് ആരാധകർ എപ്പോഴും അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ അദ്ദേഹം തൻ്റെ ലളിതമായ ജീവിതത്തെക്കുറിച്ച് നടത്തുന്ന തുറന്നുപറച്ചിലുകൾ എപ്പോഴും വൈറലാകാറുണ്ട്.

ഇന്ദ്രൻസിൻ്റെ വാക്കുകൾ ഇങ്ങനെ

“സത്യമായിട്ടും ഇപ്പോഴും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. അതും മമ്മൂക്കയുടെ ഇടപെടൽ മൂലം. മമ്മൂക്ക ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും നൽകുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതും അവൻ തന്നെയാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?’. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് അപ്പോൾ ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങാൻ തീരുമാനിക്കുന്നത്. പക്ഷേ എനിക്ക് ഇപ്പോഴും അത് നന്നായി ഉപയോ​ഗിക്കാൻ അറിയില്ല.” ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

സൂര്യയുടെ കറുപ്പ് ചിത്രം

അതേസമയം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തിയിരിക്കുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ സൂര്യയുടെ റഫ് ആൻഡ് ടഫ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

English Summary:

Actor Indrans openly Says He doesn’t know how to use google pay amid Surya Karuppu movie dialogue goes viral. He also reveals mammootty involved to bought a smartphone.

Follow Us