Mamitha Baiju: മമിതയെ മാത്രം കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ.ഡിയുടെ പുതിയ സിനിമ? ഏറ്റെടുത്ത് ആരാധകർ!
A Movie with Mamitha Baiju as the Sole Lead? Director Girish AD Opens Up: ആഷ്ലി എന്ന കഥാപാത്രത്തെ കൃത്യമായി ഉൾക്കൊള്ളാൻ മമിതക്ക് സാധിച്ചു എന്നും അത് മമിതയുടെ കഴിവ് തന്നെയാണെന്നും ഗിരീഷ് പറയുന്നു. കഥാപത്രത്തിൻ്റെ മാനറിസങ്ങൾ പലതും മമിത സ്വയം ചെയ്തതാണെന്നും അഭിനയത്രി എന്ന നിലയിൽ ഓരോ സിനിമ കഴിയുമ്പോഴും മമിത മികച്ച നിലയിലേക്ക് വളരുന്നത് കാണാൻ സന്തോഷമുണ്ടെന്നും ഗിരീഷ് പറയുന്നു

ഗിരീഷ് എ.ഡിക്കൊപ്പം മമിത ബൈജു
ഗിരീഷ് എ.ഡിയുടെ ചിത്രങ്ങളിലൂടെ വളർന്നുവന്ന നായികയാണ് മമിത ബൈജു. ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച നായികമാരുടെ കൂട്ടത്തിലേക്ക് താരം ഇടംപിടിച്ച് കഴിഞ്ഞു. മലയാളത്തിൽ നിന്നും മറ്റൊരു ലേഡി സൂപ്പർ സ്റ്റാറിൻ്റെ ഉദയം കാണാനാകും എന്നാണ് പുതിയ വിലയിരുത്തലുകൾ. ഇപ്പോഴിതാ ബെത്ലഹേം കുടുംബ യൂണിറ്റിലെ മമിതയുടെ പ്രകടനത്തെയും അഭിനയത്തിൽ വന്ന മാറ്റത്തെയും വാനോളം പുകഴ്ത്തുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. സംവിധായകൻ്റെ ഒരു പ്രതികരണം ഇപ്പോൾ ആരാധകരും ഏറ്റെടുക്കുകയാണ്.
മമിതയെ മാത്രം കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്താലും അത് നന്നാകും എന്ന് പറയുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി. ഒരു സിനിമ ഒറ്റക്ക് വിജയിപ്പിക്കാൻ സധിക്കുന്നത്ര പ്രേക്ഷ പ്രിതിയും, അഭിനയ മികവും മമിതക്ക് ഉണ്ട് എന്ന് ഒരു സംവിധായകൻ തന്നെ ഉറപ്പിച്ച് പറയുകയാണ്. മമിതയെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരു സിനിമ വരുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
ആഷ്ലി എന്ന കഥാപാത്രത്തെ കൃത്യമായി ഉൾക്കൊള്ളാൻ മമിതക്ക് സാധിച്ചു എന്നും അത് മമിതയുടെ കഴിവ് തന്നെയാണെന്നും ഗിരീഷ് പറയുന്നു. കഥാപത്രത്തിൻ്റെ മാനറിസങ്ങൾ പലതും മമിത സ്വയം ചെയ്തതാണെന്നും അഭിനയത്രി എന്ന നിലയിൽ ഓരോ സിനിമ കഴിയുമ്പോഴും മമിത മികച്ച നിലയിലേക്ക് വളരുന്നത് കാണാൻ സന്തോഷമുണ്ടെന്നും ഗിരീഷ് പറയുന്നു.
Also Read: Action Hero Biju: ‘ആക്ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം വരുമോ? മറുപടിയുമായി നിവിൻ പോളി
പ്രേമലുവിലെ റീനു എന്ന കഥാപാത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ബെത്ലഹേം കുടുംബ യൂണിറ്റിലെ കഥാപാത്രം., ആഷ്ലി വളരെ ഒതുങ്ങി കൂടി ജിവിക്കുന്ന ഒരു നാടൻ പെൺകുട്ടിയാണ്. മമിതയെ ആഷ്ലിയായി കാസ്റ്റ് ചെയ്യുന്നതിൽ ദിലീഷ് പോത്തൻ ഒരു സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമിത അത് ഭംഗിയായി ചെയ്യാനാകും എന്ന മറുപടിയാണ് താൻ നൽകിയത്. ചില നിർദ്ദേശങ്ങൾ നൽകിയുന്നു എന്നതൊഴിച്ചാൽ കഥാപാത്രത്തിൻ്റെ മാനറിസം പലതും മമിത സ്വയം ചെയ്തതാണ് എന്ന് ഗിരീഷ് പറയുന്നു
അഭിനയിക്കുന്ന സമയത്ത് മമിതയോട് കാര്യമായി ഒന്നും പറയേണ്ടിവരാറില്ല. അത് എടുത്ത് പറയേണ്ട കാര്യമാണ്. തൊട്ടുമുൻപ് ഇറങ്ങിയ വിശ്വനാഥ് ആന്ദ് സൺസ് എന്ന ചിത്രത്തിലെ ആളല്ല ബെത്ലഹേം കുടുംബ യൂണിറ്റിഉലേക്ക് എത്തുമ്പോൾ. ബെത്ലഹേം ഷൂട്ട് നടക്കുന്ന സമയത്താണ് വിശ്വനഥ് ആൻഡ് സൺസ് എന്ന സിനിമയിൽ പാട്ട് റിലീസാകുന്നത്. പെട്ടന്ന് കണ്ടപ്പോൾ ആ ആള് തന്നെയാണോ ഇത് എന്ന് സംശയം തോന്നി. കഥാപത്രത്തെ ആ വിധത്തിലാണ് മമിത ഇൾക്കൊണ്ടിട്ടുള്ളത്. മമിതയുടെ വളർച്ചയിൽ വലിയ അഭിമാനമുണ്ട്. മമിതയെ മാത്രം കേന്ദ്ര കഥാപാത്രമാക്കി വേണമെങ്കിൽ ഒരു സിനിമ ചെയ്യാനാകുമെന്നും മമിതയെ അഭിനയിപ്പിക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഗിരീഷ് എ.ഡി പറയുന്നു.
English Summary
Director Girish AD recently praised actress Mamitha Baiju’s exceptional acting growth and her brilliant portrayal of Ashley in Bethlehem Family Unit. Highlighting her ability to transform effortlessly between diverse roles, he expressed a strong desire to direct a movie featuring her as the sole lead character, sparking fan excitement.