Ithiri neram Song: ഒരു ആൺ പരാതിയും പെൺമറുപടിയുമുള്ള പാട്ട്… ഇത്തിരി നേരത്തിലെ ഈ വരികൾ ഒന്നു കേട്ടു നോക്കൂ….
Neeyorikkal ente muriyil song from ithiri neram: പുതിയ തലമുറയിലെ പ്രേക്ഷകരുടെ ഇടയിൽ ഈ ഗാനരംഗങ്ങളും സംഭാഷണ രൂപത്തിലുള്ള വരികളും വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
നീയൊരിക്കൽ എൻ്റെ മുറിയിൽ ജനലിനരികിലെ നേർത്തൊരഴയിൽ ഈറനൂറാനിട്ട കുപ്പായം
ഇന്നുമവിടെ വെയിൽ മറച്ചു നിഴൽ പരത്തുന്നു.. വെളിച്ചം പകുതിയെത്തി മടിച്ചു നിൽക്കുന്നു..
എത്ര ലളിതമായ വരികൾ…. പണ്ടത്തെ പെട്ടിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന മധുരമായി ഈണം. ഇത് ഇന്നത്തെ കാലത്തെ പാട്ടു തന്നെയാണോ? ഇത്തിരി നേരം എന്ന സിനിമയിലെ പുതിയ ട്രെൻഡിങ് ആയ പാട്ട് കേട്ടപ്പോൾ ആർക്കും ആദ്യം തോന്നുന്ന സംശയമാണിത്. ഹാർമോണിയവും തബലയും ഷെഹ്നായിയും ചേർത്തു പഴമയുടെ ഒരു കാലഘട്ടത്തിലേക്ക് എത്തിക്കുകയാണ് ഈ ഗാനങ്ങളിലൂടെ ബേസിൽ.സി.ജെ. ഈണത്തിൽ മാത്രമല്ല വരികളിലും ആ ഗൃഹാതുരതയുടെ നിഴലുകൾ അലയടിക്കുന്നുണ്ട് ഇതിൽ.
ALSO READ : OTT Releases: അവിഹിതം, ഡ്യൂഡ്, ഇൻസ്പെക്ടർ ബംഗ്ലാവ്; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇവ
ആദ്യം കേൾക്കുമ്പോൾ പഞ്ചവർണതത്തപോലെ, സ്വർണ മീനിന്റെ ചേലൊത്ത തുടങ്ങിയ പാട്ടുകളോട് സാമ്യം തോന്നുന്ന ഈണങ്ങളും വരികളുമാണ്. ഗാനത്തിലെ വരികൾ കേൾവിക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. സംഗീതത്തിന്റെ ലാളിത്യം മറ്റൊരു ആകർഷണം. പുതിയ തലമുറയിലെ പ്രേക്ഷകരുടെ ഇടയിൽ ഈ ഗാനരംഗങ്ങളും സംഭാഷണ രൂപത്തിലുള്ള വരികളും വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ഈ ഗാനം പങ്കുവെച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. സംഗീത ലോകത്ത് വ്യത്യസ്തമായ അവതരണ രീതിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ‘ഇത്തിരി നേരം’ ഗാനത്തിന്റെ വിജയം തെളിയിക്കുന്നത്.
പാട്ടിന്റെ വരികൾ എഴുതി ഈണം പകർന്നത് സി. ജെ. ബേസിലാണ്. വിശ്വജിത്തും സിതാരയുമാണ് പാടിയിരിക്കുന്നത്. ഹാർമോണിയവും ബുൾബുളും ഷെഹ്നായിയും സിതാറും അങ്ങനെ അത്ര പതിവില്ലാത്ത ഉപകരണങ്ങളുടെയെല്ലാം മനോഹര ശബ്ദം ഈ പാട്ടിൽ നമുക്ക് ആസ്വദിക്കാം.