OTT Releases: അവിഹിതം, ഡ്യൂഡ്, ഇൻസ്പെക്ടർ ബംഗ്ലാവ്; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇവ
OTT Releases Malayalam This Week: ഈ ആഴ്ച ഒടിടിയിൽ റിലീസാവുന്ന ചില സിനിമകളും സീരീസുകളുമുണ്ട്. ഇത് ഏതൊക്കെ ഒടിടികളിലാണെത്തുക എന്ന് പരിശോധിക്കാം.
ഈ ആഴ്ചയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസാവുന്ന സിനിമകളുണ്ട്. മലയാളവും തമിഴും ഉൾപ്പെടെ വിവിധ ഭാഷകളിൽ സിനിമകളെത്തും. സെന്ന ഹെഗ്ഡെയുടെ അവിഹിതം, പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒരുമിച്ച ഡ്യൂഡ് തുടങ്ങിയ സിനിമകൾ ഈ ആഴ്ചയാണ് പുറത്തുവരുന്നത്. ഈ ആഴ്ച ഒടിടി റിലീസാവുന്ന പ്രധാനപ്പെട്ട സിനിമകളും സീരീസുകളും ഏതൊക്കെയാണെന്നറിയാം.
അവിഹിതം
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് അവിഹിതം. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രശസ്തനായ ഹെഗ്ഡെയുടെ ഏറ്റവും പുതിയ സിനിമ ഒക്ടോബർ 10നാണ് തീയറ്ററുകളിലെത്തിയത്. ഒടിടി പ്രേക്ഷകർക്കായി നവംബർ 14ന് സിനിമ റിലീസാവും. ജിയോഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ്.
ഡ്യൂഡ്
കീർത്തീശ്വരൻ സംവിധാനം ചെയ്ത ഡ്യൂഡ് ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിച്ച സിനിമ ഒക്ടോബർ 17ന് തീയറ്ററുകളിലെത്തി. നെറ്റ്ഫ്ലിക്സ് ആണ് ഡ്യൂഡ് സ്ട്രീം ചെയ്യുന്നത്. നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: Aadu 3 : വിന്നേഴ്സ് പോത്തുമുക്കിലെ ‘മൂങ്ങ’ എവിടെ? ആട് 3ൽ പകരമെത്തുന്നത് ഫുക്രു
ഇൻസ്പെക്ടർ ബംഗ്ലാവ്
മലയാളത്തിലെ ആദ്യ ഹൊറർ കോമഡി വെബ് സീരീസെന്ന അവകാശവാദത്തോടെയാണ് ഇൻസ്പെക്ടർ ബംഗ്ലാവ് എത്തുന്നത്. ശബരീഷ് വർമ്മ, ഷാജു ശ്രീധർ തുടങ്ങിയവർ അഭിനയിക്കുന്ന സീരീസിൻ്റെ സംവിധായകൻ സൈജു എസ്എസ് ആണ്. നവംബർ 14 മുതൽ സീ5ൽ വെബ് സീരീസ് സ്ട്രീമിങ് ആരംഭിക്കും.
പൊയ്യാമൊഴി
ജാഫർ ഇടുക്കി, മീനാക്ഷി അനൂപ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാവുന്ന പൊയ്യാമൊഴി സുധി അന്നയാണ് സംവിധാനം ചെയ്യുന്നത്. 2024 മെയ് മാസത്തിൽ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമ മനോരമ മാക്സിലൂടെ ഒടിടിയിലെത്തും. ഒക്ടോബർ 14നാണ് സിനിമ ഒടിടി പ്രദർശനം ആരംഭിക്കുക.