AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jayaram Movie Moonnam Pakkam: ”മൂന്നാം പക്കത്തിൽ അഭിനയിക്കേണ്ടിയിരുന്നത് ഞാൻ”; അതിപ്പോഴും സങ്കടമാണെന്ന് മനു വർമ്മ

Jayaram Movie Moonnam Pakkam:ജയറാം, തിലകൻ, കീർത്തി സിംഗ്, റഹ്മാൻ, അശോകൻ ജഗതി ശ്രീകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്നാംപക്കം 1988 ലാണ് റിലീസ് ചെയ്തത്...

Jayaram Movie Moonnam Pakkam: ”മൂന്നാം പക്കത്തിൽ അഭിനയിക്കേണ്ടിയിരുന്നത് ഞാൻ”; അതിപ്പോഴും സങ്കടമാണെന്ന് മനു വർമ്മ
Monnam Pakkam MovieImage Credit source: Social Media
Ashli C
Ashli C | Published: 03 Jan 2026 | 01:35 PM

മലയാള സിനിമയിലെ എക്കാലത്തെ മികച്ച ക്ലാസുകളിൽ ഒന്നാണ് പി പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച മൂന്നാംപക്കം. ജയറാം, തിലകൻ, കീർത്തി സിംഗ്, റഹ്മാൻ, അശോകൻ ജഗതി ശ്രീകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്നാംപക്കം 1988 ലാണ് റിലീസ് ചെയ്തത്. സിനിമയിലെ ഇന്നും എല്ലാവരും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനമാണ് ഉണരുമീ ഗാനം എന്നത് ഇളയ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്.

ജി വേണുഗോപാലായിരുന്നു ഗാനം ആലപിച്ചത്. അതിന് അദ്ദേഹത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഗാന്ധിമതി ബാലൻ നിർമ്മാണം ചെയ്ത മൂന്നാംപക്കം ഇന്നും കാണുന്ന പ്രേക്ഷകരെ നൊമ്പരം ഉണ്ടാക്കുന്ന ഒരു ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നടൻ മനുവർമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

അതിലെ ഒരു കഥാപാത്രം അവതരിപ്പിക്കുന്നതിനായി സംവിധായകൻ പത്മരാജൻ ആദ്യം ക്ഷണിച്ചത് തന്നെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മൂന്നാംപക്കത്തിൽ അഭിനയിക്കാൻ ക്ഷണിച്ചെങ്കിലും തനിക്ക് അത് സാധിക്കാത്തതിൽ ഇപ്പോഴും നല്ല വിഷമം ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അത് തനിക്ക് കിട്ടാതെ പോയ ഒരു ഭാഗ്യമായിരുന്നു എന്നും മനു വർമ പറയുന്നു. ചിത്രത്തിൽ അടൂർ അജയൻ ചെയ്ത കൃഷ്ണൻകുട്ടി എന്ന കഥാപാത്രം താനായിരുന്നു ചെയ്യേണ്ടിയിരുന്നത്.

സുരേഷ് ഗോപിയുടെ കല്യാണത്തിന്റെ സമയത്താണ് തന്നോട് ഇതിനെക്കുറിച്ച് പത്മരാജൻ സാർ പറഞ്ഞത്. എന്നാൽ അതിൽ തനിക്ക് അഭിനയിക്കാൻ സാധിച്ചില്ല എന്നും മനുവർമ്മ പറയുന്നു.മൂന്നാം പക്കത്തിൽ നടൻ ജയറാമിന്റെ 3 സുഹൃത്തുക്കളിൽ ഒരാളായിരുന്നു അടൂർ അജയൻ. കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെ ആയിരുന്നു അടൂർ അജയൻ അവതരിപ്പിച്ചത്. ഒപ്പം മറ്റു സുഹൃത്തുക്കളായി അശോകനും റഹ്മാനും ആയിരുന്നു.