Actor Jayaram : ജയറാമിന്റെ അതിവിനയത്തിലുളള പെരുമാറ്റം വെറും അഭിനയം, രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

Actor Jayaram's behavior : ഈ അടുത്തിടെയായി നടന്‍ ജയറാം എയറിലാണ്. മലയാളത്തിലെ താരങ്ങളെല്ലാം ഒന്നിച്ച ട്വന്റി ട്വന്റി ചിത്രത്തിലെ ക്ലെമാക്‌സ് രംഗത്തില്‍ താനില്ലാതെ പോയതിനെ കുറിച്ച് മലയാളം , തമിഴ് അഭിമുഖങ്ങളില്‍ വത്യസ്തമായ മറുപടി പറഞ്ഞതാണ് കാരണം. സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ ഈ സംഭവം കൈയോടെ പിടിക്കുകയും വിഷയം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ട്രോള്‍ വീഡിയോകള്‍ വരുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ താരത്തിന്റെ അതിവിനയവും വിമര്‍ശിക്കപ്പെടുന്നത്.

Actor Jayaram : ജയറാമിന്റെ അതിവിനയത്തിലുളള പെരുമാറ്റം വെറും അഭിനയം, രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

ജയറാം

Published: 

11 Jun 2026 | 02:30 PM

ഈ അടുത്തിടെയായി നടന്‍ ജയറാം എയറിലാണ്. മലയാളത്തിലെ താരങ്ങളെല്ലാം ഒന്നിച്ച ട്വന്റി ട്വന്റി ചിത്രത്തിലെ ക്ലെമാക്‌സ് രംഗത്തില്‍ താനില്ലാതെ പോയതിനെ കുറിച്ച് മലയാളം , തമിഴ് അഭിമുഖങ്ങളില്‍ വത്യസ്തമായ മറുപടി പറഞ്ഞതാണ് കാരണം. സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ ഈ സംഭവം കൈയോടെ പിടിക്കുകയും വിഷയം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ട്രോള്‍ വീഡിയോകള്‍ വരുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ താരത്തിന്റെ അതിവിനയവും വിമര്‍ശിക്കപ്പെടുന്നത്.

അതിവിനയം കാണിക്കുന്നവരെ ജീവിതത്തില്‍ വിശ്വസിക്കരുത്

അതിവിനയം കാണിക്കുന്നവരെ ജീവിതത്തില്‍ വിശ്വസിക്കരുതെന്ന് പറഞ്ഞാണ് വിഷയത്തില്‍ മുന്‍ സംവിധായകനും യൂടൂബറുമായ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുന്നത്. അതിവിനയത്തോടെയല്ലാതെ ജയറാമിനെ കാണാന്‍ പറ്റില്ല. ക്യാമറയ്ക്ക് മുന്നില്ല ജീവിതത്തിലാണ് ജയറാം അഭിനയിക്കുന്നത്. രണ്ട് രൂപയുടെ എളിമ ഇടേണ്ടിടത്ത് രണ്ടായിരം രൂപയുടെ എളിമ ഇടുമെന്ന നിരീക്ഷണം ജയറാമിന്റെ കാര്യത്തില്‍ വളരെ ശരിയാണ്.

Also Read : ആദ്യം ഓണം, പിന്നെ ശബരിമല, ഇപ്പോൾ ദീപാവലി; ട്വൻ്റി20 ക്ലൈമാക്സിന് പിന്നിലുള്ള കഥ ശരിയാകുന്നില്ലല്ലോ ജയറാമേട്ട!

നല്ലെതൊന്നും പറയാന്‍ അദ്ദേഹത്തെപ്പറിയില്ല. പൊളിഞ്ഞ് നിന്ന സമയത്ത് ഹിറ്റുകള്‍ സമ്മാനിച്ച് തിരിച്ചുകൊണ്ടുവന്ന രാജസേനനോട് ജയറാം കാട്ടിയ പ്രവര്‍ത്തി ഒട്ടും ന്യായീകരിക്കാന്‍ കഴിയില്ല. സംവിധായകനായ സുരേഷ് ഉണ്ണിത്താനെയും അവഗണിച്ചു. എത്രയോ നല്ല വേഷങ്ങള്‍ നല്‍കിയ ശ്രീനിവാസന്‍ രോഗബാധിതനായി കിടന്നപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്നും യൂടൂബ് വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു.

മലയാളിയായി ജനിച്ചു, മലയാളിയായി വളര്‍ന്നു, മലയാളത്തില്‍ മിമിക്രി ചെയ്ത് സിനിമയിലെത്തി, മലയാളിയെ തന്നെ വിവാഹം ചെയ്തു. എന്നാല്‍ തമിഴന്റെ ക്യമറ കണ്ടാല്‍ പറയും എന്റെ മാതൃഭാഷ തിമിഴെന്ന്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ തമിഴ്‌നാട്ടില്‍ ദീര്‍ഘകാലം താമസിച്ചപ്പോഴും അവരാരും നാന്‍ വന്ത് തമിഴന്‍ താന്‍ എന്ന് പറഞ്ഞിട്ടില്ല. അഭിമാനത്തോടെ മലയാളിയായിട്ടാണ് അവിടെ ജീവിച്ചതെന്നും വീഡയോയില്‍ പറയുന്നു. ശാന്തിവിള ദിനേശിന്റെ ഈ വീഡിയോ ക്ലിപ്പ് ഉപയോഗിച്ചും ജയറാമിനെതിരെ നിരവധി ട്രോളുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

English Summary

Actor Jayaram has been in the news recently. The reason is that he gave different answers in Malayalam and Tamil interviews about his absence from the climax scene of the Malayalam film Twenty Twenty, which featured all the stars of Malayalam together. Social media trolls took this incident seriously and took up the issue and spread it. Troll videos related to this are still coming out. Meanwhile, the actor’s extreme modesty is also being criticized.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്