Jeethu Joseph: അത്രയും ചിലവാക്കി ആ ആർട്ടിസ്റ്റ് എന്റെ സിനിമയിൽ വേണ്ടെന്നു പറഞ്ഞു! വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്

Jeethu Joseph Valathu Vashathe Kallan Movie: അത്രയും പ്രതിഫലം നൽകി ആ താരത്തെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടതില്ല എന്ന് താൻ തീർത്തു പറഞ്ഞു എന്നാണ് ജിത്തു ജോസഫ് പറയുന്നത്....

Jeethu Joseph: അത്രയും ചിലവാക്കി ആ ആർട്ടിസ്റ്റ് എന്റെ സിനിമയിൽ വേണ്ടെന്നു പറഞ്ഞു! വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്

Jeethu Joseph

Published: 

01 Feb 2026 | 12:22 PM

മലയാളം സിനിമയിലെ ത്രില്ലർ വിഭാഗത്തിന്റെ രാജാവായി മാറുകയാണ് ജിത്തു ജോസഫ്. മലയാളികൾക്കിടയിൽ അത്തരത്തിൽ ജനപ്രിയമായി കൊണ്ടിരിക്കുകയാണ് അദ്ദേഹം. തന്റെ കഴിവിനാൽ മലയാള സിനിമയ്ക്ക് ആദ്യത്തെ 50 കോടി എന്ന നേട്ടവും ജോസഫിന്റെ ചിത്രം നേടിക്കൊടുത്തു. പിന്നീട് ഇതിന്റെ രണ്ടാമത്തെ ഭാഗവും കൊണ്ടുവന്ന പ്രേക്ഷകർക്കിടയിൽ വലിയ ഓളമാണ് സൃഷ്ടിക്കാൻ ആയത്. ഇപ്പോഴത്തെ ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗവും പ്രേക്ഷകർക്ക് മുന്നിൽ എത്താനുള്ള ഒരുക്കത്തിലാണ്.

ഇതിനിടെ അദ്ദേഹത്തിന്റെ വലതു വശത്തെ കള്ളൻ എന്ന സിനിമയും റിലീസ് ചെയ്തു. ഇതിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഒരു നടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ ആകുന്നത്. ഈ സിനിമയ്ക്ക് വേണ്ടി സിനിമയുടെ നിർമ്മാതാവ് ഒരു ആർട്ടിസ്റ്റിന്റെ പേര് പറഞ്ഞിരുന്നു എന്നും എന്നാൽ അത്രയും പ്രതിഫലം നൽകി ആ താരത്തെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടതില്ല എന്ന് താൻ തീർത്തു പറഞ്ഞു എന്നാണ് ജിത്തു ജോസഫ് പറയുന്നത്.

ഒടുവിൽ നിർമ്മാതാവുമായി അല്പം വാക്ക് തർക്കത്തിൽ ഏർപ്പെടേണ്ടി വന്നു ഒടുവിൽ അദ്ദേഹം തന്നെ പറഞ്ഞു ഞാൻ അങ്ങോട്ട് വരാതിരിക്കുന്നതാണ് സിനിമയ്ക്ക് നല്ലത് എന്ന്. ആ താരത്തിന് വേണ്ടി നൽകുന്ന പ്രതിഫലം ലഭിക്കുകയാണെങ്കിൽ സിനിമയുടെ മേക്കിങ്ങിനും മറ്റും വേണ്ടി ഉപയോഗിക്കാമല്ലോ അങ്ങനെയൊന്നും വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം മിറാഷ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരാൾ എങ്ങനെയാണ് ക്രിമിനൽ ആയി മാറുന്നത് എന്നൊരു ചിന്തയാണ് വലതു വശത്തെ കള്ളൻ മുൻപോട്ടു വയ്ക്കുന്നത്.

Loading...
Unable to load recommendations.
Follow Us
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ബാറ്ററി മാത്രേ ഉള്ളല്ലേ! സാംസങ് ഗാലക്സി A08 ലോഞ്ച് ചെയ്തു
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?