AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Murali Gopy : ഞാന്‍ അന്ന് സംവിധായകന് കൊടുത്ത വാക്കാണ് ‘അനന്തന്‍ കാട്’, അത്രയും ഹൃദയത്തോട് ചേര്‍ക്കുന്ന കഥയാണിതെന്നും മുരളി ഗോപി

Murali Gopi about Ananthan Kaadu Movie : അനന്തന്‍കാട് സിനിമയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രചയിതാവായ മുരളി ഗോപി. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മനസ്സില്‍ ഉദിച്ച കഥയാണ് അനന്തന്‍കാടിലേത്. സനിമയുടെ കഥ തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. തിരുവനന്തപുരത്തിന്റെ പുരാതനമായ പേരാണ് അനന്തന്‍കാട് എന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Murali Gopy : ഞാന്‍ അന്ന് സംവിധായകന് കൊടുത്ത വാക്കാണ് ‘അനന്തന്‍ കാട്’, അത്രയും ഹൃദയത്തോട് ചേര്‍ക്കുന്ന കഥയാണിതെന്നും മുരളി ഗോപി
അനന്തന്‍ കാട്, മുരളി ഗോപിImage Credit source: Facebook / Murali Gopy
Amal KV
Amal KV | Published: 16 Jun 2026 | 07:12 PM

ടിയാന്‍ എന്ന വലിയ ചിത്രത്തിന് ശേഷം എഴുത്തുകാരനെന്ന നിലയില്‍ മുരളി ഗോപിയും സംവിധായകനായി ജിയെന്‍ കൃഷ്ണ കുമാറും ഒന്നിക്കുന്ന ചിത്രമാണ് അനന്തന്‍ കാട്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്നത്. ഈ ചിത്രത്തിന്റെ കഥയെ കുറിച്ചും സംവിധായകന് കൊടുത്ത വാക്കിനെ പറ്റിയും വെളിപ്പെടുത്തിയിരിക്കുകയാണ് മുരളി ഗോപി ഇപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിലാണ് മുരളി ഗോപി സിനിമയെ കുറിച്ച് മനസ്സ് തുറന്നത്.

വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മനസ്സില്‍ ഉദിച്ച കഥയാണ് അനന്തന്‍ കാടിലേത്. തന്നെ മനസ്സിലാക്കുന്ന ഏറ്റവും അടുത്ത ഒരാളാണ് സംവിധായകന്‍ കൃഷ്ണകുമാര്‍. ടിയാന്‍ സിനിമ പൂര്‍ത്തിയാകുന്ന സമയത്താണ് കൃഷ്ണകുമാറിന് ഈ ചിത്രവുമായി ബന്ധപ്പെട്ട് വാക്ക് നല്‍കുന്നത്. എട്ടുവര്‍ഷത്തിനുശേഷമാണ് അത് സാധ്യമായത്. അനന്തന്‍കാടിന്റെ കഥ തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. എല്ലാ നഗരങ്ങളും ഒരുകാലത്ത് വനങ്ങളായിരുന്നു എന്ന് നമുക്ക് അറിയാം. ഇന്നത്തെ വികസനത്തിന്റെയും സംസ്‌കാരത്തിന്റെയും ഒക്കെ പിന്നിലേക്ക് പോയാല്‍ ആ പഴയ വനത്തെ നമുക്ക് കാണാന്‍ പറ്റും. എത്രതന്നെ വികസനം വന്നാലും സാംസ്‌കാരിക വളര്‍ച്ചയുണ്ടായാലും ആ വന്യത അവിടെ അവശേഷിക്കും. അത് സാക്ഷ്യപ്പെടുത്തുന്ന സിനിമയാണിത്.

Also Read: പണ്ട് ചിലരൊക്കെ തന്നോടൊപ്പം അഭിനയിക്കാന്‍ മടിച്ചു, ഇപ്പോള്‍ അങ്ങനെയില്ല, ജെനറേഷന്‍ മാറിയില്ലേ ? തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

സനിമയ്ക്ക് ആ പേര് നല്‍കാനുള്ള കാരണവും മുരളി ഗോപി വ്യക്തമാക്കി. തിരുവനന്തപുരത്തിന്റെ പുരാതനമായ പേരാണ് അനന്തന്‍ കാട് എന്നത്. ടിയാനില്‍ ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഈ സിനിമയില്‍ വന്യതെയാണ് വരച്ചിടുന്നത്. തിരുവനന്തപുരവുമായി ബന്ധപ്പെട്ട് താന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഉള്ള ചിത്രമാണിത്. സിനിമയിലെ ഓരോ കഥാപാത്രത്തിനും അനുയോജ്യമായിട്ടുള്ള കാസ്റ്റിംഗ് ആണ് നടത്തിയിട്ടുള്ളത്.കടലാസില്‍ എഴുതി തുടങ്ങുമ്പോള്‍ തന്നെ മനസ്സില്‍ വന്ന മുഖമായിരുന്നു ആര്യ എന്നും മുരളി ഗോപി പറഞ്ഞു.

ജുണ്‍ 25 ന് തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുഴു നീളന്‍ ആക്ഷന്‍ സിനിമയില്‍ പ്രതീക്ഷിക്കാം എന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് നായിക. മുരളി ഗോപി, ഇന്ദ്രന്‍സ്, വിജയരാഘവന്‍, പുഷ്പ സിനമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, റെജീന കസാന്‍ഡ്ര, ദേവ്‌മോഹന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറും ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

English Summary

Writer Murali Gopi has opened up about the movie Ananthan kaadu. The story in Ananthan kaadu is one that came to his mind a long time ago. Sanima’s story is one that is very close to his heart. Ananthan kaadu is the ancient name of Thiruvananthapuram. South Indian superstar Arya plays the lead role.

Follow Us