AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalabhavan Navas: കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം

Kalabhavan Navas Death: ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അനക്കമുണ്ടായിരുന്നതായി ഹോട്ടലുടമ പറഞ്ഞിരുന്നു.

Kalabhavan Navas: കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം
Kalabhavan NavassImage Credit source: Instagram
nithya
Nithya Vinu | Published: 02 Aug 2025 13:47 PM

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍ നടക്കും. ഇന്ന് വൈകുന്നേരം നാല് മണി മുതൽ മസ്ജിദിൽ പൊതുദർശനത്തിന് ശേഷമാവും ഖബറടക്കം.

ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അനക്കമുണ്ടായിരുന്നതായി ഹോട്ടലുടമ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: കലാഭവൻ നവാസിൻ്റെ ഖബറടക്കം ആലുവ ടൗൺ ജുമാ മസ്ജിദിൽ; വൈകുന്നേരം നാല് മണി മുതൽ പൊതുദർശനം

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു നവാസ് ചോറ്റാനിക്കര എത്തിയത്. രണ്ട് ദിവസത്തെ അവധിയിൽ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു താരം. വൈകിട്ട് ആറ് മണിയോടെ ഹോട്ടലിലെത്തി. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ചെയ്തില്ല. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറിയിലെത്തി ബെല്ലടിച്ചു. എന്നിട്ടും പ്രതികരണമില്ലാതിരുന്നതിനാൽ മുറി തുറന്നുനോക്കുമ്പോഴാണ് മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് സംശയം.

കേളി, വാത്സല്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അബൂബക്കറാണ് നവാസിന്റെ പിതാവ്. നടി രഹനാ നവാസാണ് ഭാര്യ. സിനിമാ, സീരിയല്‍ രംഗത്ത് സജീവമായ നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍.