Kalabhavan Navas: ‘ഉമ്മച്ചി മാത്രമാണ് അഭിനയത്തെ സപ്പോർട്ട് ചെയ്തിരുന്നത്; പ്രേക്ഷകർ തരുന്ന അംഗീകാരമാണ് നമ്മുടെ അവാർഡ്’ ; കലാഭവൻ നവാസ് അന്നു പറഞ്ഞത്
Kalabhavan Navas: ഉമ്മച്ചി മാത്രമാണ് അഭിനയത്തെ സപ്പോർട്ട് ചെയ്തിരുന്നതെന്നും സിനിമ ചെയ്യാൻ ഒരു പാട് പേരുണ്ട് അവർ ചെയ്യട്ടെ എന്നും നവാസ് പറയുന്നു. പ്രേക്ഷകർ തരുന്ന അംഗീകാരം തന്നെയാണ് നമ്മുടെ അവാർഡെന്നും താരം വ്യക്തമാക്കി.
മിമിക്രി വേദികളിലൂടെ സിനിമ രംഗത്തേക്ക് എത്തിയ താരമാണ് കലാഭവൻ നവാസ്. മുൻകാല നടനും പിതാവുമായ അബൂബക്കറിന്റെ പാതയിലൂടെ സഞ്ചരിച്ച് മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നടന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുകയാണ് സിനിമാ ലോകം. 1995ൽ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ കഥാപാത്രം അവതരിപ്പിച്ചു. തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്,എബി.സി.ഡി,വെട്ടം, ചട്ടമ്പിനാട്,വൺമാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രം അഭിനയിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ രംഗത്ത് സജീവമായിരുന്നില്ല നവാസ്. സമീപകാലത്താണ് താരം വീണ്ടും സിനിമയിലേക്ക് തിരിചെത്തിയത്. സിനിമാ മേഖലയിൽ സജീവമമല്ലാത്തിനുള്ള കാരണവും അദ്ദേഹം അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. തന്റെ അമ്മയാണ് തനിക്ക് എല്ലാ സപ്പോർട്ടും നൽകിയത് എന്നാണ് നവാസ് അന്ന് പറഞ്ഞത്. പിതാവ് അറിഞ്ഞുകൊണ്ട് ഒരു സപ്പോർട്ടം ചെയ്യതിട്ടില്ലെന്ന് പറഞ്ഞ നവാസ് അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്.
ലോക മലയാളികൾ ഒരുപാട് ആരാധിച്ചിരുന്ന പ്രഗത്ഭരായ ആളുകൾ ജനിച്ച് വളർന്ന നാട്ടിൽ നിന്ന് താനും വളർന്നത്. ഡയറക്ടർ ഭരതൻ ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഹെെദരാലി, അച്ഛൻ അബൂബക്കർ ഇവരൊക്കെ അവിടെ ജനിച്ച് വളർന്നവരാണ്. അത്രയൊന്നും എത്താൻ സാധിച്ചില്ലെങ്കിൽ എവിടെയെങ്കിലുമൊക്കെ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബാപ്പയൊക്കെ സ്വന്തം അദ്ധ്വാനിച്ച് സ്റ്റേജുകൾ കണ്ടെത്തിയാണ് എത്തിയതെന്നാണ് നവാസ് പറഞ്ഞത്.
നടൻ തിലകനും ബാപ്പയും ഒരുമിച്ച് നാടകം കളിച്ചിരുന്നതാണ്. ബാപ്പയുടെ നാടകം കാണാൻ പോയ കാര്യങ്ങളൊക്കെ നെടുമുടി ചേട്ടൻ പറയാറുണ്ട്. ബാപ്പ മരിക്കുന്നതിന് മുമ്പ് കുറെ നല്ല പടങ്ങൾ ചെയ്തു. ഉമ്മച്ചി മാത്രമാണ് അഭിനയത്തെ സപ്പോർട്ട് ചെയ്തിരുന്നതെന്നും സിനിമ ചെയ്യാൻ ഒരു പാട് പേരുണ്ട് അവർ ചെയ്യട്ടെ എന്നും നവാസ് പറയുന്നു. പ്രേക്ഷകർ തരുന്ന അംഗീകാരം തന്നെയാണ് നമ്മുടെ അവാർഡെന്നും താരം വ്യക്തമാക്കി.