AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalabhavan Navas: ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അനക്കമുണ്ടായിരുന്നു എന്ന് ഹോട്ടലുടമ; വാതിൽ തുറന്നത് പ്രതികരണമില്ലാതിരുന്നപ്പോൾ

Kalabhavan Navas Demise Hotel Owner Response: ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന് അനക്കമുണ്ടായിരുന്നു എന്ന് ഹോട്ടലുടമ. എത്തിച്ചപ്പോൾ അദ്ദേഹം മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

Kalabhavan Navas: ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അനക്കമുണ്ടായിരുന്നു എന്ന് ഹോട്ടലുടമ; വാതിൽ തുറന്നത് പ്രതികരണമില്ലാതിരുന്നപ്പോൾ
കലാഭവൻ നവാസ്Image Credit source: Kalabhavan Navas Instagram
abdul-basith
Abdul Basith | Published: 02 Aug 2025 07:11 AM

കലാഭവൻ നവാസിനെ മുറിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിന് അനക്കമുണ്ടായിരുന്നതായി ഹോട്ടലുടമ. എല്ലാവരും ചെക്കൗട്ട് ചെയ്തിട്ടും അദ്ദേഹം ചെക്കൗട്ട് ചെയ്തില്ലെന്നും ബെല്ലടിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നപ്പോഴാണ് വാതിൽ തുറന്നതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലഭിച്ച രണ്ട് ദിവസത്തെ അവധിയിൽ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ അദ്ദേഹം ഹോട്ടലിലെത്തിയെന്ന് ജീവനക്കാർ പറഞ്ഞു. എട്ട് മണിക്ക് നാട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലിലുണ്ടായിരുന്ന മറ്റ് ചില അണിയറപ്രവർത്തകരൊക്കെ ചെക്കൗട്ട് ചെയ്ത് പോയി. എട്ട് മണിക്ക് ചെക്കൗട്ട് ചെയ്യുമെന്ന് പറഞ്ഞ നവാസ് വൈകിയിട്ടുംട്ടും പുറത്തുവന്നില്ല. മുറിയിലേക്ക് ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ല. റൂമിലെത്തി ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ മുറി തുറന്ന് നോക്കുകയായിരുന്നു.

Also Read: Kalabhavan Navas: കലാഭവൻ നവാസിന്റെ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം; പോസ്റ്റുമോർട്ടം ഇന്ന്, ഖബറടക്കം വൈകീട്ട്

മുറിയിൽ കട്ടിലിനോട് ചേർന്ന് നിലത്തുവീണ് കിടക്കുന്ന നവാസിനെ ജീവനക്കാരൻ കണ്ടു. ഉടൻ തന്നെ സഹപ്രവർത്തകരെ കൂട്ടി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിന് അനക്കമുണ്ടായിരുന്നു എന്ന് ഹോട്ടലുടമ പറഞ്ഞു. പിന്നെ എന്ത് സംഭവിച്ചെന്നറിയില്ല. 9 മണിയോടെ നവാസിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ നവാസ് സിനിമ ജീവിതം ആരംഭിക്കുന്നത്. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലനിലാണ് ഒടുവിൽ അഭിനയിച്ചത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. സഹോദരന്‍ നിയാസ് ബക്കറും ഭാര്യ രഹ്നയും അഭിനേതാക്കളാണ്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നവാസിൻ്റെ മരണം.