Kalamkaval: കളങ്കാവലിൽ മമ്മൂട്ടി നായകനോ വില്ലനോ?; വൻ വെളിപ്പെടുത്തലുമായി സംവിധായകൻ
Kalamkaval Director Big Secret Reveal: കളങ്കാവൽ സിനിമയിൽ മമ്മൂട്ടി നായകനോ വില്ലനോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ. നവാഗതനായ ജിതിൻ കെ ജോസ് ആണ് സംവിധായകൻ.

മമ്മൂട്ടി, ജിതിൻ കെ ജോസ്
വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് കളങ്കാവൽ. നവാഗതനായ ജിതിൻ കെ ജോസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി വില്ലൻ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചോദ്യത്തിന് ഇപ്പോൾ സംവിധായകൻ ജിതിൻ കെ ജോസ് തന്നെ മറുപടി നൽകിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
“മമ്മൂട്ടി വില്ലനാണോ അല്ലയോ എന്ന് പറയാനാവില്ല. അങ്ങനെ ചിന്തിക്കുന്നേയില്ല. പല ഷേഡ്സ് ഉള്ള കഥാപാത്രങ്ങളാണ്. നായകൻ, വില്ലൻ എന്ന സങ്കല്പങ്ങളോട് ചേർന്നുനിൽക്കുന്നതിനൊക്കെ അപ്പുറത്ത്, രണ്ട് പോയിൻ്റിൽ നിർത്താതെ അതിനിടയിൽ ഒരു സ്പെക്ട്രം ഉണ്ടാവുമല്ലോ. അവിടെ ചിതറിക്കിടക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്.”- ജിതിൻ കെ ജോസ് പറഞ്ഞു.
മമ്മൂക്കയെപ്പോലൊരു ഇതിഹാസത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് നമ്മുടെ സ്വപ്നമാണ് എന്നും അദ്ദേഹം പറഞ്ഞു. അതിൽ വലിയ ഒരു ചുമതലയുള്ളതിനാൽ ടെൻഷനും ഉണ്ടായിരുന്നു. ഷൂട്ട് തുടങ്ങി ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ ടെൻഷനൊക്കെ പോയി. ആ രീതിയിലാണ് മമ്മൂക്ക സഹകരിച്ചത്. അദ്ദേഹം വളരെ ആവേശത്തോടെ അഭിനയിച്ചു. അദ്ദേഹം അദ്ദേഹത്തിൻ്റേതായ രീതിയിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടാവും വരാറുള്ളത്. അദ്ദേഹത്തിന് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവും. അതിന് നമ്മൾ കൃത്യമായ ഉത്ത
രങ്ങൾ നൽകിയാൽ മതിയെന്നും ജിതിൻ കെ ജോസ് പറഞ്ഞിരുന്നു.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥയൊരുക്കിയ കളങ്കാവലിൽ മമ്മൂട്ടിയ്ക്കും വിനായകനുമൊപ്പം മീര ജാസ്മിൻ, രെജിഷ വിജയൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഫൈസൽ അലിയാണ് ക്യാമറ. പ്രവീൺ പ്രഭാകർ എഡിറ്റും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിക്കുന്നു. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് കളങ്കാവൽ. ഏറെ വൈകാതെ തന്നെ സിനിമ റിലീസാവുമെന്നാണ് സൂചന.