AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Divya Spandana: നടി ദിവ്യ സ്പന്ദനയ്ക്ക് നേരെ ബലാത്സംഗ ഭീഷണി; രണ്ട് പേർ അറസ്റ്റിൽ, 11 പേരെ കൂടി തിരിച്ചറിഞ്ഞു

Divya Spandana Threat Case: . സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു നടി പോലീസിൽ പരാതി നൽകിയത്.

Divya Spandana: നടി ദിവ്യ സ്പന്ദനയ്ക്ക് നേരെ ബലാത്സംഗ ഭീഷണി; രണ്ട് പേർ അറസ്റ്റിൽ, 11 പേരെ കൂടി തിരിച്ചറിഞ്ഞു
Divya Spandana
Sarika KP
Sarika KP | Published: 03 Aug 2025 | 06:51 AM

ബെംഗളൂരു : മുൻ എംപിയും നടിയുമായി ദിവ്യ സ്പന്ദനയ്ക്ക് (രമ്യ) നേരെ ബലാത്സംഗ, വധഭീഷണി മുഴക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ 11 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു നടി പോലീസിൽ പരാതി നൽകിയത്.

43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും നടി നിയമനടപടി ആവശ്യപ്പെട്ടത്. നടിയ്ക്കെതിരെ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചറിഞ്ഞവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Also Read: ഏഴിന്റെ പണിയുമായി ലാലേട്ടൻ; ‘ബിഗ് ബോസ്’ തുടങ്ങാൻ മണിക്കൂറുകൾ മാത്രം

അറസ്റ്റിലായ ഒബന്ന, ഗംഗാധർ എന്നിവർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായാണ് വിവരം. 11 പേർക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. 48-ൽ അധികം അക്കൗണ്ടുകൾ ഇത്തരം അപകീർത്തിപരമായ കമന്റുകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ജൂലൈ 24 ന് സുപ്രീം കോടതിയിൽ രേണുകസ്വാമി കൊലപാതക കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഒരു വാർത്താ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടിയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ബലാത്സംഗ, വധഭീഷണികൾ വന്നു തുടങ്ങിയത്.