AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalamkaval: കളങ്കാവൽ കാണാൻ സയനൈഡ് മോഹൻ എത്തുമോ?; സിനിമയ്ക്ക് പ്രചോദനമായ കൊടും കുറ്റവാളിയുടെ ഇപ്പോഴത്തെ ജീവിതം

Cyanide Mohan Kalamkaval: കളങ്കാവൽ സിനിമയ്ക്ക് പ്രചോദനമായ സയനൈഡ് മോഹൻ ഇപ്പോൾ എവിടെയാണ്? സിനിമ കാണാൻ കുപ്രസിദ്ധ കൊലയാളി എത്തുമോ?

Kalamkaval: കളങ്കാവൽ കാണാൻ സയനൈഡ് മോഹൻ എത്തുമോ?; സിനിമയ്ക്ക് പ്രചോദനമായ കൊടും കുറ്റവാളിയുടെ ഇപ്പോഴത്തെ ജീവിതം
സയനൈഡ് മോഹൻ, കളങ്കാവൽImage Credit source: Social Media
abdul-basith
Abdul Basith | Published: 04 Dec 2025 14:52 PM

മമ്മൂട്ടിയും വിനായകനും ഒന്നിച്ച കളങ്കാവൽ ഡിസംബർ അഞ്ചിനാണ് റിലീസാവുക. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം കുപ്രസിദ്ധ കുറ്റവാളിയായ സയനൈഡ് മോഹൻ്റെ കഥയാണെന്നാണ് സൂചന. ഇക്കാര്യം അണിയറപ്രവർത്തകർ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ഇത് ശരിവെക്കുന്ന രീതിയിലുള്ളതാണ് സിനിമയുമായി ബന്ധപ്പെട്ട പ്രീ റിലീസ് സൂചനകൾ. സയനൈഡ് മോഹൻ്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നറിയാമോ?

20 യുവതികളെ കൊലപ്പെടുത്തിയ കുറ്റവാളിയാണ് സയനൈഡ് മോഹനെന്നറിയപ്പെടുന്ന മോഹൻകുമാർ. കർണാടകയിലെ മംഗളൂരുവിൽ കായികാധ്യാപകനായിരുന്ന മോഹൻകുമാർ 2003 – 2009 കാലയളവിൽ 20 യുവതികളെയാണ് കൊലപ്പെടുത്തിയത്. ഇതിൽ നാല് മലയാളികളും ഉൾപ്പെടുന്നു. വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ഗർഭനിരോധന ഗുളികയെന്ന പേരിൽ സയനൈഡ് നൽകിയാണ് മോഹൻ യുവതികളെ കൊലപ്പെടുത്തിയിരുന്നത്. ശേഷം ഇവരുടെ ആഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയും.

Also Read: Vinayakan: ‘ഇപ്പോൾ എന്നെ എല്ലാവരും സ്നേഹിക്കുന്നു, എനിക്കാണോ നാട്ടുകാർക്കാണോ ഭ്രാന്ത്’ ; വിനായകൻ

2009ൽ കാസർഗോഡ് സ്വദേശിനിയായ അനിത എന്ന 22കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് മോഹൻ കുമാറിലേക്കെത്തുന്നത്. പിടിയിലാവുമ്പോൾ ഇയാളിൽ നിന്ന് എട്ട് സയനൈഡ് ഗുളികകളും നാല് മൊബൈൽ ഫോണുകളും അനിതയുടെ ആഭരണങ്ങളും കണ്ടെത്തി. അഞ്ച് കേസുകളിൽ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ചില കേസുകളിൽ ശിക്ഷ കുറച്ച് ജീവപര്യന്തം തടവ് ആക്കി. നിലവിൽ കർണാടകയിലെ ബെലഗാവിയിലുള്ള ഹിന്ദാൽഗ ജയിലിൽ തടവിൽ കഴിയുകയാണ് സയനൈഡ് മോഹൻ.

ജിതിൻ കെ ജോസിൻ്റെ കന്നി സംവിധാന സംരംഭമാണ് കളങ്കാവൽ. സിനിമയിൽ സയനൈഡ് മോഹനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന സൂചനയുണ്ട്. വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 21 നായികമാരാണ് സിനിമയിലുള്ളത്. ഫൈസൽ അലി ക്യാമറയും പ്രവീൺ പ്രഭാകർ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദാണ് സംഗീതസംവിധാനം. മമ്മൂട്ടിക്കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്.