Kalyani priyadarshan and Lissy: എന്റെ കൊച്ചിന്റെ ഫോട്ടോ കാണുമ്പോള്‍ ഞാന്‍ ലൈക്ക് ചെയ്യുമെന്ന് ലിസി, അമ്മയ്ക്ക് അല്‍ഗോരിതം അറിയില്ലെന്നു കല്യാണി
Kalyani Priyadarshan’s Viral Interview: താൻ ഇൻസ്റ്റഗ്രാം ഫീഡുകൾ നോക്കുമ്പോൾ ചില ഫാൻ പേജുകളിലെ പോസ്റ്റ് കാണും. അതിനെല്ലാം താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകുമെന്നും കല്യാണി പറയുന്നു.

Kalyani Priyadarshan And Lissy
കൊച്ചി: ഫാന്റസി കോമഡി ആക്ഷൻ ചിത്രം ലോക തിയേറ്ററിൽ നിറഞ്ഞോടുന്നതിനിടെ കല്യാണി പ്രിയദർശന്റെ ഇന്റർവ്യൂ വൈറലാകുന്നു. കല്യാണിയുടെ അമ്മയായ മലയാള സിനിമാ താരം ലിസിയെപ്പറ്റി പറയുന്നതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. അമ്മ തന്റെ വലിയ ആരാധികയാണെന്നും അമ്മയുടെ വിചാരം താനാണ് ഇന്ത്യയിലെ മികച്ച നടി എന്നുമാണ് കല്യാണി പറയുന്നത്.
രേഖാ മേനോനുമായുള്ള ഇന്റർവ്യൂവിനിടെയാണ് കല്യാണി ഇക്കാര്യം പങ്കു വെച്ചിരിക്കുന്നത്. ലിസിയുടെ വിചാരം ഇന്റർനെറ്റു മുഴുവൻ കല്യാണി തരംഗമാണെന്നാണ്. ലിസിയ്ക്ക് അൽഗൊരിതത്തെ പറ്റി ഇതുവരെ മനസ്സിലായിട്ടില്ലെന്നും കല്യാണി കൂട്ടിച്ചേർത്തു. താൻ ഇൻസ്റ്റഗ്രാം ഫീഡുകൾ നോക്കുമ്പോൾ ചില ഫാൻ പേജുകളിലെ പോസ്റ്റ് കാണും. അതിനെല്ലാം താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകുമെന്നും കല്യാണി പറയുന്നു. എല്ലാ പോസ്റ്റും എന്തിനാണ് ലൈക്ക് ചെയ്യുന്നത് എന്നു ചോദിച്ചാൽ ‘ ഞാൻ നോക്കുമ്പോൾ എന്റെ കൊച്ചിന്റെ ഫോട്ടോ…. അത് കാണുമ്പോൾ ഞാൻ ലൈക്ക് ചെയ്യും.. എന്നാണ് ലിസി മറുപടി പറയുക എന്നു കല്യാണി വ്യക്തമാക്കി.
കല്യാണി, ചന്ദ്ര എന്ന സൂപ്പർ ഹിറോ ആയി അഭിനയിക്കുന്ന ലോക മികച്ച കയ്യടി നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിലെ വി എഫ് എക്‌സ് മികച്ചതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.