Kannappa: ആദ്യ സീനിൽ തന്നെ ഞാൻ വെടിവെച്ച് കൊല്ലും, മോഹൻ ബാബുവിനോടൊപ്പമുള്ള സിനിമ വരട്ടെ: മോഹൻലാൽ

Mohanlal About Mohan Babu: തെലുഗു സിനിമയില്‍ ശ്രദ്ധേയനായ മോഹന്‍ ബാബു അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1975 ല്‍ പുറത്തിറങ്ങിയ സ്വര്‍ഗം നരകം എന്ന സിനിമയിലൂടെയാണ് മോഹന്‍ ബാബു സിനിമ മേഖലയിലേക്ക് എത്തുന്നത്.

Kannappa: ആദ്യ സീനിൽ തന്നെ ഞാൻ വെടിവെച്ച് കൊല്ലും, മോഹൻ ബാബുവിനോടൊപ്പമുള്ള സിനിമ വരട്ടെ: മോഹൻലാൽ

മോഹന്‍ ബാബു, മോഹന്‍ലാല്‍

Published: 

15 Jun 2025 | 11:38 AM

മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. സിനിമയുമായി ബന്ധപ്പെട്ട് ഒട്ടറെ അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ജൂണ്‍ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കണ്ണപ്പയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ആ വേളയില്‍ നടന്‍ മോഹന്‍ ബാബുവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

തെലുഗു സിനിമയില്‍ ശ്രദ്ധേയനായ മോഹന്‍ ബാബു അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1975 ല്‍ പുറത്തിറങ്ങിയ സ്വര്‍ഗം നരകം എന്ന സിനിമയിലൂടെയാണ് മോഹന്‍ ബാബു സിനിമ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു.

മോഹന്‍ ബാബു പ്രധാന വേഷത്തിലെത്തുന്ന കണ്ണപ്പയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട് എന്നത് ആരാധകെ ആവേശം കൊള്ളിക്കുന്നു. തന്നോട് ഒരു സിനിമ തരുമോ എന്നാണ് മോഹന്‍ ബാബു ചോദിച്ചതെന്നാണ് ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാല്‍ പറയുന്നത്.

560 സിനിമകളില്‍ അഭിനയിച്ച ആളാണ് തന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിക്കുന്നത്. മോഹന്‍ ബാബു നായകനായും താന്‍ വില്ലനായും വരുന്ന ഒരു സിനിമ വരണമെന്ന് ആഗ്രഹമുണ്ടെന്ന് താന്‍ ആന്റണിയോട് പറയുന്നുണ്ട് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

”560 സിനിമകള്‍ ചെയ്ത ആളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിക്കുന്നത്. അതും വില്ലനായിട്ട് അഭിനയിക്കുന്നതിന്. സാര്‍ നായകനായും ഞാന്‍ വില്ലനായും വരുന്ന സിനിമ ഉണ്ടാകട്ടെ. എനിക്ക് അതിനുള്ള ഭാഗ്യമുണ്ടാകട്ടെ.

Also Read: Nadhirshah Pet Case: തൻ്റെ പെറ്റിനെ ആശുപത്രിക്കാർ കൊന്നെന്ന് നാദിർഷാ, അബദ്ധം സംഭവിക്കരുതെന്ന് നിർദ്ദേശം

അടുത്ത് തന്നെ നമുക്ക് ഏതെങ്കിലും സിനിമയില്‍ നായകനായും വില്ലനായും അഭിനയിക്കാന്‍ കഴിയട്ടെ. ആന്റണി അത് നോക്കിക്കോണം. എന്നിട്ട് ആദ്യ സീനില്‍ തന്നെ ഞാന്‍ വെടിവെച്ച് കൊല്ലും,” മോഹന്‍ലാല്‍ പറയുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ