Nadhirshah Pet Case: തൻ്റെ പെറ്റിനെ ആശുപത്രിക്കാർ കൊന്നെന്ന് നാദിർഷാ, അബദ്ധം സംഭവിക്കരുതെന്ന് നിർദ്ദേശം
Nadhirshah's Cat Death : ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഇവരുടെ കയ്യിൽ നിങ്ങളുടെ വളർത്തു മൃഗങ്ങളെ കൊടുക്കരുതെന്നും താൻ കേസ് കൊടുത്തിട്ടുണ്ടെന്നും നാദിർഷാ പോസ്റ്റിൽ
കൊച്ചി: തൻ്റെ വളർത്തു പൂച്ചയെ മൃഗാശുപത്രിക്കാർ കൊന്നുവെന്ന് നാദിർഷാ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നാദിർഷാ വിവരം പങ്ക് വെച്ചത്. നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിൻ്റെ പേരിൽ കുറേ ബംഗാളികളുടെ കയ്യിൽ കൊടുത്ത് കൊന്നുവെന്നാണ് നാദിർഷാ പറയുന്നത്. ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും വളർത്തു മൃഗങ്ങളുമായി പോവരുതെന്നും ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ലെന്നും പോസ്റ്റിലുണ്ട്. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഇവരുടെ കയ്യിൽ നിങ്ങളുടെ വളർത്തു മൃഗങ്ങളെ കൊടുക്കരുതെന്നും താൻ കേസ് കൊടുത്തിട്ടുണ്ടെന്നും നാദിർഷാ പോസ്റ്റിൽ പങ്കു വെക്കുന്നു.
പ്രേക്ഷകർ പറയുന്നു
തൻ്റെ ഡോഗ് എലിവിഷം കടിച്ചു തിന്നു. ഇവിടെ ആണ് ആദ്യം കൊണ്ട് പോയത്. ആർക്കും ഒരു ഐഡിയയും ഇല്ലാത്ത സ്ഥലം. എന്തൊക്കെയോ മരുന്ന് തന്നു വിട്ടു. വീട്ടിൽ എത്തിയപ്പോൾ അവൾക്ക് അസ്വസ്ഥത കൂടി. മറ്റൊരു ആശുപത്രിയിൽ കൊണ്ടു പോയതു കൊണ്ട് രക്ഷപ്പെട്ടെന്നും പ്രേക്ഷകരിലൊരാൾ പോസ്റ്റിന് കമൻ്റിൻ്റിട്ടുണ്ട്. എന്നാൽ കാഷ് പിടിച്ച് പറിക്കാൻ വേണ്ടി മനുഷ്യരെ കൊല്ലുന്ന ഹോസ്പിറ്റലുള്ള കാലമാ ഇത്.മനുഷ്യർക്ക് തന്നെ രക്ഷയില്ല. പിന്നെയല്ലെ പെറ്റിന് എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.
ALSO READ: ‘അമ്മായിയച്ഛനെ ചേട്ടായെന്ന് വിളിക്കുന്ന മരുമകന്‍, അങ്കിള്‍ എന്ന് വിളിക്കാന്‍ കിച്ചുവിന് ബുദ്ധിമുട്ടായിരുന്നു’
ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും ഇതൊക്കെയാണ് അവസ്ഥയെന്നും ചിലർ പറയുന്നു. മൃഗസംരക്ഷണ വകുപ്പിന് സമയമില്ല പരാതി കൊടുത്താൽ ശ്രദ്ധിക്കുക പോലുമില്ല ഇവരെല്ലാം ഒരു കൊക്കാസ്സാണ്. എവിടെയെങ്കിലും മൃഗ സംരക്ഷണം നടത്തുന്നവർ ഉണ്ടെങ്കിൽ അവരുടെ മുതുകത്തേക്ക് കയറാൻ ചെല്ലു മൃഗ സംരക്ഷണ വകുപ്പും പഞ്ചായത്തും മുൻസിപ്പാലിറ്റിയും സകല അധികാരികളും. പ്രൈവറ്റ് പെറ്റ് ഹോസ്പിറ്റലിൽ ബഹുഭൂരിപക്ഷവും വെറും നാലാംകിട മൃഗ പീഡന കേന്ദ്രങ്ങൾ തന്നെയാണ്.
അവിടുത്തെ ഐപിഒക്കെ കണ്ടാൽ ഹോസ്പിറ്റലിൽ അപ്പ തന്നെ അടച്ചുപൂട്ടിച്ച് ബോംബ് വച്ച് തകർക്കാൻ തോന്നും എന്ന് കമൻ്റുകളുണ്ട്. 1970കളിലെയോ 80 കളിലെയോ മെത്തേഡ്സ് ആണ് ഈ വലിയ ആധുനിക പ്രൈവറ്റ് ഹോസ്പിറ്റലിൽ എന്ന് പറയുന്നവര് ചെയ്തുകൊണ്ടിരിക്കുന്നത്. 75% ആളുകൾക്കും സൂചി നൂല് കോർക്കാൻ അറിയാവുന്ന ആളില്ല എന്ന് മാത്രമല്ല മരുന്നുകൾ പോലും അപ്ഡേറ്റ് ചെയ്ത് അവർ പഠിക്കുന്നില്ല എന്നതാണ് സത്യം. ഇവർക്കെതിരെ ഒരു പരാതി കൊടുത്തിട്ട് ഒരു പ്രയോജനവുമില്ല.