Ahaana Krishna: Ahaana Krishna: അഹാനയ്ക്ക് വരന്‍ മറ്റൊരു മതത്തിൽ നിന്ന്? കൃഷ്ണകുമാർ പറഞ്ഞത്!
Krishnakumar on Ahaana’s Marriage: മകളുടെ റിലേഷനെക്കുറിച്ച് പറഞ്ഞതാണോ അതോ പൊതുവില്‍ പറഞ്ഞപ്പോള്‍ ആ തരത്തില്‍ ആയിപ്പോയതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആളുകള്‍ ഉയർത്തുന്നത്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. മക്കളും ഭാര്യയും അടങ്ങുന്ന താരകുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. കുറച്ച് ദിവസം മുൻപ് ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളും വലിയ ചർച്ചയായിരുന്നു. എന്നാൽ മകൾ ദിയയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കളത്തിൽ ഇറങ്ങി രണ്ടും കൽപ്പിച്ച് പോരാടുന്ന ഒരു അച്ഛനെയാണ് മലയാളികൾ കണ്ടത്.
സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ജാതിഅധിക്ഷേപ ആരോപണവും ഉയർത്തിയിരുന്നു. ഇതിനും ദിയയും കൃഷ്ണകുമാറും മറുപടി നല്‍കിയിട്ടുണ്ട്. ഈ മറുപടിക്ക് ഇടയില്‍ കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മൂത്ത മകള്‍ അഹാന കൃഷ്ണയുമായി നടത്തിയ ഒരു പരാമർശമായിരുന്നു അത്.
താനും തന്റെ ഭാര്യയും രണ്ട് ജാതിയാണ്. തന്റെ മകൾ വിവാഹം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്. തന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. തന്റെ ഇതൊന്നും ഒരു തരത്തിലും ബാധിക്കാത്ത കാര്യങ്ങളാണെന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
‘മൂത്ത മകൾ വിവാഹം കഴിക്കുന്നത് മറ്റൊരു മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു’ എന്ന കൃഷ്ണകുമാറിന്റെ പരാമർശം വലിയ രീതിയിലാണ് ചർച്ചയാകുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിൽ ചില ചർച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. മകളുടെ റിലേഷനെക്കുറിച്ച് പറഞ്ഞതാണോ അതോ പൊതുവില്‍ പറഞ്ഞപ്പോള്‍ ആ തരത്തില്‍ ആയിപ്പോയതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആളുകള്‍ ഉയർത്തുന്നത്.
എന്നാൽ ഇക്കാര്യം അഹാന വിവാഹത്തെക്കുറിച്ചോ, വരനെ കുറിച്ചോ ഇതുവരെ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, നാന്‍സി റാണിയായി അഹാനയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷൂട്ടിങ് പൂർത്തിയായ ചിത്രം ചില വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടതിനാല്‍ റിലീസ് അനിശ്ചിതമായി നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.