AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: ശക്തിമാൻ സംവിധാനം ബേസിൽ ജോസഫ് തന്നെ; നായകൻ അല്ലു അർജുൻ: അഭ്യൂഹവുമായി തെലുങ്ക് മാധ്യമങ്ങൾ

Allu Arjun And Basil Joseph To Team Up: അല്ലു അർജുനും ബേസിൽ ജോസഫും തമ്മിൽ സൂപ്പർ ഹീറോ സിനിമയിൽ ഒരുമിക്കുന്നതായി തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇത് ശക്തിമാൻ സിനിമയാണെന്നാണ് അഭ്യൂഹങ്ങൾ.

Allu Arjun: ശക്തിമാൻ സംവിധാനം ബേസിൽ ജോസഫ് തന്നെ; നായകൻ അല്ലു അർജുൻ: അഭ്യൂഹവുമായി തെലുങ്ക് മാധ്യമങ്ങൾ
ബേസിൽ ജോസഫ്, അല്ലു അർജുൻImage Credit source: Basil Joseph, Allu Arjun Instagram
abdul-basith
Abdul Basith | Published: 14 Jun 2025 21:42 PM

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ നായകൻ അല്ലു അർജുൻ എന്ന് അഭ്യൂഹങ്ങൾ. ഇത് സൂപ്പർ ഹീറോ സിനിമയാവുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ബേസിൽ സൂപ്പർമാൻ സിനിമ സംവിധാനം ചെയ്യുകയാണെന്നും രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പ്രൊജക്ടിൽ രൺവീറിന് പകരം അല്ലു അർജുൻ എത്തുമെന്നാണ് നിലവിലെ അഭ്യൂഹങ്ങൾ.

തെലുങ്ക് മാധ്യമമായ ഗുൽടെയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. ബേസിൽ ജോസഫ് പറഞ്ഞ തിരക്കഥ അല്ലു അർജുന് ഇഷ്ടമായെന്നും പ്രൊജക്ടുമായി മുന്നോട്ടുപോകാൻ താത്പര്യം പ്രകടിപ്പിച്ചു എന്നുമാണ് റിപ്പോർട്ട്. പ്രൊജക്ട് നടന്നാൽ ഗീത ആർടിസിൻ്റെ ബാനറിൽ അല്ലു അരവിന്ദ് ആവും സിനിമ നിർമ്മിക്കുക. ജേക്സ് ബിജോയ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാർത്തയിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Also Read: Kannappa: ഹാർഡ് ഡ്രൈവ് തിരികെ കിട്ടി; കണ്ണപ്പയുടെ ട്രെയിലർ പുറത്തിറക്കി മോഹൻലാൽ

പുഷ്പ 2വിന് ശേഷം ത്രിവിക്രം ശ്രീനിവാസ്, സന്ദീപ് വാങ്ക റെഡ്ഡി എന്നീ സംവിധായകരുമായി അല്ലു അർജുൻ സിനിമകൾ പ്ലാനിലുണ്ടായിരുന്നു. എന്നാൽ, ഇതൊക്കെ മാറ്റിവച്ചു എന്നാണ് വിവരം. ത്രിവിക്രം ശ്രീനിവാസിൻ്റെ ഐതിഹ്യ സിനിമയിൽ ജൂനിയർ എൻടിആർ നായകനായേക്കും. സന്ദീപ് റെഡ്ഡി വാങ്ക നിലവിൽ രണ്ട് സിനിമകളുടെ തിരക്കിലാണ്. പ്രഭാസുമൊത്ത് സ്പിരിറ്റ് എന്ന സിനിമയും രൺബീർ കപൂറുമൊത്ത് അനിമൽ സിനിമയുടെ രണ്ടാം ഭാഗം അനിമൽ പാർക്ക് എന്ന സിനിമയുമാണ് വാങ്ക ഒരുക്കുന്നത്.

നടനും സംവിധായകനുമായ ബേസിൽ ജോസഫ് 2015ൽ കുഞ്ഞിരാമായണം എന്ന സിനിമയിലൂടെയാണ് സംവിധായകനാവുന്നത്. പിന്നീട് 2017ൽ ഗോധ എന്ന സിനിമയൊരുക്കിയ ബേസിൽ 2021ൽ സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ രാജ്യമെങ്ങും ശ്രദ്ധ നേടി.