AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannappa movie : കണ്ണപ്പ വിജയിക്കണമെങ്കിൽ നേടേണ്ട കളക്ഷൻ കോടികൾ. ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ ….

Kannappa Box Office: കണ്ണപ്പ ഒരു ദൃശ്യ വിസ്മയം ആക്കി മാറ്റുന്നതിനായി വിഷ്ണുവിനൊപ്പം അദ്ദേഹത്തിന്റെ പിതാവും നിർമ്മാതാവുമായ മുതിർന്ന നടൻ മോഹൻ ബാബു വലിയ മുതൽമുടക്കാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് പ്രേക്ഷകരുടെ വലിയ പിന്തുണ ഏറെ അനിവാര്യമാണ്.

Kannappa movie : കണ്ണപ്പ വിജയിക്കണമെങ്കിൽ നേടേണ്ട കളക്ഷൻ കോടികൾ. ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ ….
KannappaImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 18 Jun 2025 19:30 PM

ഹൈദരാബാദ്: വിഷ്ണു മഞ്ചു നായകനായി എത്തുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രം കണ്ണപ്പ വൻ പ്രതീക്ഷകളാണ് ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടാക്കുന്നത്. എന്നാൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ചിത്രത്തിന് നിലനിൽപ്പുള്ളൂ എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബ്രേക്ക് ഈവൻ നേടാൻ ചിത്രം ഏറ്റവും കുറഞ്ഞത് 150 കോടിയെങ്കിലും കളക്ഷൻ നേടേണ്ടതുണ്ട് എന്നാണ് വിദഗ്ധ അഭിപ്രായം.

കണ്ണപ്പ ഒരു ദൃശ്യ വിസ്മയം ആക്കി മാറ്റുന്നതിനായി വിഷ്ണുവിനൊപ്പം അദ്ദേഹത്തിന്റെ പിതാവും നിർമ്മാതാവുമായ മുതിർന്ന നടൻ മോഹൻ ബാബു വലിയ മുതൽമുടക്കാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് പ്രേക്ഷകരുടെ വലിയ പിന്തുണ ഏറെ അനിവാര്യമാണ്. ചിത്രത്തിലെ വൻ താരനിര പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് നിലവിലുള്ള പ്രതീക്ഷ. റിപ്പോർട്ടുകൾ പ്രകാരം ചിത്രം 200 കോടി രൂപ നേടിയാൽ മാത്രമേ സാമ്പത്തിക വിജയം ഉറപ്പാക്കാൻ ആകൂ.

ഇതിനായി തെലുങ്ക് ഹിന്ദി തമിഴ് കന്നട മലയാളം തുടങ്ങിയ ഭാഷകളിൽ ഒരേപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കണം . വിഷ്ണുവിന്റെ കരിയർ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണിത്. ഫാൻ ഇന്ത്യ ചിത്രമായി എല്ലാവരെയും ആകർഷിക്കാൻ കണ്ണപ്പ ശ്രമിക്കും എന്നാണ് വിശ്വാസം. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം വലിയ ശ്രദ്ധയാണ് നേടിയത്.

ഒരു ശിവ ഭക്തന്റെ സാഹസികത വിവരിക്കുന്ന പൗരാണിക കഥയാണ് കണ്ണപ്പയിൽ ഉള്ളത്. ചിത്രം വിജയകരമായി 150 കോടി കടക്കുകയാണെങ്കിൽ അത് വിഷ്ണു മഞ്ജുവിന്റെ കരിയറിലെ നാഴികക്കല്ലായി മാറും. ജൂൺ 27 ന് റിലീസ് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിജയം നേടുമോ എന്ന ആകാംക്ഷയിലാണ് അനലിസ്റ്റുകൾ.