Movie song story : തളർന്നു പോയ നായികയെ എഴുന്നേൽപ്പിക്കുന്ന പാട്ട്, ചന്ദ്രലേഖയ്ക്കായി ചെയ്തഗാനം ഒടുവിൽ കല്യാണരാമനിൽ വെളിച്ചം കണ്ടു
Song kadhayile rajakumari: ഇത് നല്ല നിലവാരമുള്ള സിനിമയ്ക്ക് , നല്ല ഏതെങ്കിലും സംവിധായകർക്ക് നൽകണം. അത്രയ്ക്ക് പ്രിയന്റെ മനസ്സിനെ ആ പാട്ട് സ്വാധീനിച്ചിരുന്നു. ആ ഈണത്തിനു പകരം താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ എന്ന ഗാനെമത്തി.

പാട്ടുകൾ എന്നത് സിനിമയുടെ കാതലായിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രിയദർശന്റെ ചന്ദ്രലേഖ പിറന്നത് അക്കാലത്താണ്. സിനിമയുടെ ഗാനങ്ങൾ ബേണി ഇഗ്നേഷ്യസ് ആണ് തയ്യാറാക്കിയത്. സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന സമയത്തെ കഥകൾ ബേണി ഇഗ്നേഷ്യസിലെ ബേണി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ പറയുന്നു.
പ്രിയദർശന് പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. അങ്ങനെ ചന്ദ്രലേഖയിലെ അവസാന ഗാനം ചിട്ടപ്പെടുത്തുന്ന സമയം. ഇനി വേണ്ടത് കാലുകൾ തളർന്ന നായിക എഴുന്നേൽക്കുന്ന ഗാനമാണ്. ഏറെ പ്രാധാന്യമുള്ള സിനിമയിലെ ഈ ഭാഗത്തിനായി ഏറെ ശ്രദ്ധയോടെ വേണം പാട്ട് തയ്യാറാക്കാൻ.
ഹിന്ദുസ്ഥാനിയോ കർണ്ണാട്ടിക്കോ എന്തുവേണമെങ്കിലും ഉപയോഗിക്കാം, എന്ത് തരത്തിലുള്ള സംഗീതോപകരണങ്ങളും ഇതിനായി തിരഞ്ഞെടുക്കാം പക്ഷെ പാട്ട് ഗംഭീരം ആകണം എന്നു മാത്രമായിരുന്നു പ്രിയദർശന് നിർബന്ധം. അങ്ങനെ പാട്ട് തയ്യാറാക്കി തുടങ്ങി. മൂന്ന് നാലു തരത്തിലുള്ള ഈണങ്ങൾ പ്രിയനേ കേൾപ്പിച്ചു.
അതിലൊന്ന് പ്രിയന് ഇഷ്ടമായി. പക്ഷെ അത് ഈ സാഹചര്യത്തിനു യോജിക്കില്ലായിരുന്നു. അപ്പോഴാണ് തീക്കുറിശ്ശി മരിച്ച വിവരമെത്തുന്നത്. തിരുവനന്തപുരത്തേക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ പ്രിയൻ യാത്രയാകുന്നതിനു മുമ്പ് ഈ ഈണത്തെപ്പറ്റി അദ്ദേഹം പറഞ്ഞു. ഇത് നല്ല നിലവാരമുള്ള സിനിമയ്ക്ക് , നല്ല ഏതെങ്കിലും സംവിധായകർക്ക് നൽകണം. അത്രയ്ക്ക് പ്രിയന്റെ മനസ്സിനെ ആ പാട്ട് സ്വാധീനിച്ചിരുന്നു. ആ ഈണത്തിനു പകരം താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ എന്ന ഗാനെമത്തി.
വർഷങ്ങൾ ആ ഈണം ആരും അറിയാതെ മറഞ്ഞിരുന്നു. ഒടുവിൽ കല്യാണരാമന്റെ വർക്കുകൾ നടക്കുന്ന സമയത്ത് ടൈറ്റിൽ സോങ്ങായി യോശുദാസിന്റെ ശബ്ദത്തിൽ ആ പാട്ട് ലോകം കേട്ടു…
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കൽപ്പടവിൽ….