5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kapoor Family Meets PM: ‘മോദി മീറ്റ്സ് കപൂർ’; രാജ് കപൂറെന്ന ഇതിഹാസം: മോദിയുടെ വസതിയിൽ ഒത്തുകൂടി കുടുംബം, ചിത്രങ്ങൾ പങ്കുവച്ച് ആലിയ

Kapoor Family Meets PM Narendra Modi: കരീന കപൂർ, കരീഷ്മ കപൂർ, നീതു കപൂർ, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രം തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. മോദിയെ കാണാനും രാജ് കപൂർ ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാനുമായാണ് കപൂർ കുടുംബം എത്തിയത്. വിടപറഞ്ഞ അതുല്യ കലാകാരൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികം ഡിസംബർ 14ന് ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ ആദരിക്കുന്നതിനായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

Kapoor Family Meets PM: ‘മോദി മീറ്റ്സ് കപൂർ’; രാജ് കപൂറെന്ന ഇതിഹാസം: മോദിയുടെ വസതിയിൽ ഒത്തുകൂടി കുടുംബം, ചിത്രങ്ങൾ പങ്കുവച്ച് ആലിയ
കപൂർ കുടുംബ പ്രധാനമന്ത്രിയോടൊപ്പം (​Image Credits: Instagram)
neethu-vijayan
Neethu Vijayan | Published: 11 Dec 2024 18:59 PM

ബോളിവുഡ് നടൻ രാജ് കപൂറിൻ്റെ ശതാബ്ദി ആഘോഷം പ്രധാനമന്ത്രി മോദിക്കൊപ്പം ​ഗംഭീരമാക്കി കുടുംബം. മോദിയുടെ ന്യൂഡൽഹിയിലെ വസതിയിലാണ് കുടുംബം ഒത്തുകൂടിയത്. രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ധിമ കപൂർ എന്നിവരും കപൂർ കുടുംബത്തിലെ നിരവധി പേരും രാജ് കപൂറിൻ്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെ വസതിയിലെത്തിയത്.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കരീന കപൂർ, കരീഷ്മ കപൂർ, നീതു കപൂർ, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രം തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും മോദിയോടൊപ്പം നിൽക്കുന്ന ചിത്രവും മക്കൾക്കായി ഓട്ടോ​ഗ്രാഫ് വാങ്ങുന്ന ഫോട്ടോയും കരീന ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോദിയെ കാണാനും രാജ് കപൂർ ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാനുമായാണ് കപൂർ കുടുംബം എത്തിയത്. കൂടുംബത്തോടൊപ്പമുള്ള ചിത്രവും വൈറലാകുന്നുണ്ട്.

ആർ കെ ഫിലിംസ്, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, എൻഎഫ്‌ഡിസി-നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ എന്നിവർ ചേർന്ന് ‘രാജ് കപൂർ 100 – സെലിബ്രേറ്റിംഗ് ദി സെഞ്ച്വറി ഓഫ് ദ ഗ്രേറ്റ് ഷോമാൻ്റെ’ എന്ന പേരിൽ അദ്ദേഹത്തിൻ്റെ സൃഷ്ടികളെ പുനരവലോകനം ചെയ്യാനൊരുങ്ങുകയാണ്. അതിൻ്റെ ഭാ​ഗമായി 40 നഗരങ്ങളിലും 135 തിയേറ്ററുകളിലുമായി അദ്ദേഹത്തിൻ്റെ പത്ത് ഐക്കണിക് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. 2024 ഡിസംബർ 13 മുതൽ ഡിസംബർ 15 വരെ പിവിആറിലും സിനിമാപോളിസ് തുടങ്ങിയ തിയേറ്ററുകളിലും ചിത്രങ്ങൾ പ്രദർശനത്തിനെത്തും.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

വിടപറഞ്ഞ അതുല്യ കലാകാരൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികം ഡിസംബർ 14ന് ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ ആദരിക്കുന്നതിനായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയ്‌ക്ക് രാജ് കപൂർ നൽകിയ അതുല്യ സംഭാവനകളെ ഓർമിക്കുന്നതിന് വേണ്ടി കൂടിയാണ് കപൂർ കുടുംബം ആർകെ ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.