Viral Video: ‘എനിക്ക് നിയമങ്ങൾ പറഞ്ഞു തരാൻ ഇരിക്കേണ്ട’; ബച്ചനെ വെള്ളം കുടിപ്പിച്ച് വിദ്യാർഥി; ഒടുവില്‍…
KBC Kids Edition: അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്‌സീറ്റിലെത്തിയ കുട്ടിയുടെ അമിത ആത്മവിശ്വാസം ഒടുവില്‍ 'വട്ടപ്പൂജ്യം' നേടി പുറത്തായതുമാണ് ഇത്രയും ചർച്ചയാകാൻ കാരണം.
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അവതാരകനായ പരിപാടിയാണ് കോന്‍ ബനേഗ ക്രോര്‍പതി. വർഷങ്ങളായി നടന്നുവരുന്ന ഈ പരിപാടി പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ ഷോയുടെ പ്രത്യേക കിഡ്‌സ് എഡിഷനിലെ കുട്ടി മത്സരാർഥിയുടെ എപ്പിസോഡ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മത്സരാർത്ഥിയായി എത്തിയത്. അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്‌സീറ്റിലെത്തിയ കുട്ടിയുടെ അമിത ആത്മവിശ്വാസം ഒടുവില്‍ ‘വട്ടപ്പൂജ്യം’ നേടി പുറത്തായതുമാണ് ഇത്രയും ചർച്ചയാകാൻ കാരണം. മത്സരത്തിനു പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥി ഹോട്ട് സീറ്റിലിരുന്നത് മുതൽ അമിതമായ ആത്മവിശ്വാസമായിരുന്നു. ഗെയിമിന്റെ നിയമങ്ങൾ പോലും തനിക്കറിയാമെന്നും അതു വിശദീകരിക്കേണ്ടതില്ലെന്നും അമിതാഭ് ബച്ചനോട് കുട്ടി പറയുന്നുമുണ്ട്. എന്നാല്‍ ഒടുവില്‍ ഇതേ അമിത ആത്മവിശ്വാസം തന്നെ വിദ്യാർത്ഥിക്ക് വിനയായി. എടുത്തുചാടി ഉത്തരം പറഞ്ഞ് തെറ്റിച്ച വിദ്യാർത്ഥിക്ക് ഒടുവിൽ സമ്മാനത്തുകയൊന്നും കിട്ടാതെ മടങ്ങേണ്ടി വന്നു.
Also Read: ‘വിശ്വാസം തകർന്നാൽ എല്ലാം പോയി; ദിയയ്ക്ക് സംഭവിച്ചത് വിഷമിപ്പിച്ചു’; പൂർണിമ
ഒരോ ചോദ്യങ്ങളും ബച്ചന്‍ ചോദിച്ച് ഓപ്ഷനുകൾ പറയുന്നതിനു മുൻപ് തന്നെ ഉത്തരം നല്‍കി ലോക്ക് ചെയ്യാൻ വിദ്യാർത്ഥി ആവശ്യപ്പെടുന്നുണ്ട്. മത്സരാര്‍ത്ഥിയുടെ അമിത ആത്മവിശ്വാസവും ഭാവവുമെല്ലാം ബച്ചനേയും അസ്വസ്ഥമാക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാൽ രാമായണവുമായി ബന്ധപ്പെട്ട ഒരു ചോദ്യം വന്നതോടെ വിദ്യാർത്ഥി കുറച്ച് ആശങ്കയിലായി. പിന്നാലെ ഓപ്ഷനുകൾക്കായി കാത്തുനിന്നു. തുടർന്ന് ബച്ചനോട് ‘ഓപ്ഷൻ നൽകൂ’ എന്ന് പറയുകയും ചെയ്തു. ഇതിൽ ഓപ്ഷൻ ബി ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ബച്ചന്‍ പല തരത്തില്‍ ഉത്തരം തെറ്റാണെന്ന് സൂചന നല്‍കിയെങ്കിലും കുട്ടി ഇത് കൂട്ടാക്കിയില്ല. ഒടുവില്‍ ഉത്തരം തെറ്റി, ഒരു രൂപ പോലും സമ്മാനമായി ലഭിക്കാതെ വിദ്യാര്‍ത്ഥി തോറ്റ് മടങ്ങുകയായിരുന്നു.
ചിലപ്പോൾ കുട്ടികളുടെ അമിത ആത്മവിശ്വാസം കാരണം തെറ്റുകൾ വരുത്തുമെന്ന് ഉത്തരം തെറ്റിയതോടെ അമിതാഭ് ബച്ചൻ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് കുട്ടിയുടെ രീതിയെ വിമർശിച്ചും, മുതിർന്നവരോട് ബഹുമാനം കാണിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കമന്റ് ചെയ്യുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് ചിലര്‍ കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
KBC के स्टेज पर बच्चा नहीं गया था,ओवरकॉन्फिडेंस का चलता-फिरता एडिशन गया था।
अमिताभ बच्चन जैसे लीजेंड के सामने बोल दिया — रूल मत समझाइए मुझे
वाह बेटा!
संस्कार कहाँ रह गए?
घर में “बड़े से बात कैसे करनी है” भी सिखाते हैं या सीधा YouTube Shorts से एजुकेशन ली है?#AmitabhBachchan pic.twitter.com/DS9UfT9vXX— Dr.Gulati 2.0🩺 (@MIntrovert18) October 13, 2025