Thrissur election Nomination: നാമനിർദ്ദേശ പത്രിക നൽകാൻ മുഹൂർത്തം, പിന്നാലെ തർക്കം, സംഭവബഹുലമായി പത്മജ വേണുഗോപാലിന്റെ പത്രികസമർപ്പണം
Thrissur nomination dispute with Padmaja Venugopal and Alankode Leelakrishnan: പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട മുഹൂർത്തത്തിൽ പത്രിക നൽകാൻ എൽഡിഎഫ് സ്ഥാനാർത്ഥികൾ മാറിനിൽക്കുകയും സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളും പത്രികാ സമർപ്പണം പൂർത്തിയാക്കി. ഇതിനിടെ 11 സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടിക ബിജെപി പുറത്തിറക്കി. തിരുവനന്തപുരത്ത് കരമന ജയനും അരുവിക്കരയിൽ നടൻ വിവേക് ഗോപനും പത്രിക നൽകും.
തൃശ്ശൂർ: തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനും തമ്മിൽ പത്രിക നൽകുന്ന സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രാവിലെ ആദ്യം എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതോടെ നിശ്ചയിച്ചിരുന്ന സമയക്രമം തെറ്റി.
മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽ തന്നെ പത്രിക സമർപ്പിക്കണമെന്ന് പത്മജ വേണുഗോപാൽ ഉറച്ച നിലപാടെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് പത്മജ പത്രിക സമർപ്പിക്കാൻ എത്തിയത്. എന്നാൽ മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്കായിരുന്നു ആ സമയത്ത് പത്രിക നൽകാൻ അവകാശമുണ്ടായിരുന്നത്. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാഗ്വാദത്തിന് കാരണമായി.
ഒടുവിൽ ഇരുമുന്നണികളും തമ്മിൽ നടത്തിയ ചർച്ചയിൽ സമവായത്തിലെത്തി. പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട മുഹൂർത്തത്തിൽ പത്രിക നൽകാൻ എൽഡിഎഫ് സ്ഥാനാർത്ഥികൾ മാറിനിൽക്കുകയും സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളും പത്രികാ സമർപ്പണം പൂർത്തിയാക്കി.
ഇതിനിടെ 11 സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടിക ബിജെപി പുറത്തിറക്കി. തിരുവനന്തപുരത്ത് കരമന ജയനും അരുവിക്കരയിൽ നടൻ വിവേക് ഗോപനും പത്രിക നൽകും. തിരുവനന്തപുരത്ത് സീറ്റ് പ്രതീക്ഷിച്ചിരുന്ന കൃഷ്ണകുമാറിന് സീറ്റില്ല.