Harish Roy Death : കെജിഎഫിലെ ഖാസിം ചാച്ചാ; കന്നട താരം ഹരിഷ് റോയി അന്തരിച്ചു
KGF Star Harish Rai Death News : തൈറോയ്ഡ് ക്യാൻസറിനെ തുടർന്ന് ഏറെ നാളായി ഹരീഷ് റോയി ചികിത്സയിലായിരുന്നു. 90 കാലഘട്ടം മുതൽ ഹരീഷ് റോയി കന്നഡ സിനിമയിൽ സജീവമാണ്.

Harish Rai
ബെംഗളൂരു : കെജിഎഫ് സിനിമകളിൽ ഖാസിം ചാച്ചാ എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ കന്നട നടൻ ഹരിഷ് റോയി അന്തരിച്ചു. തൈറോയ്ഡ് ഗ്രന്ഥിക്ക് ബാധിച്ച അർബുദ്ധത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ ഇന്ന് രാവിലെ ബെംഗളൂരുവിൽ വെച്ച് മരണപ്പെടുകയായിരുന്നു. ക്യാൻസർ ബാധയെ തുടർന്ന് നടൻ ഏറെ നാളായി ചികിത്സയിലായിരുന്നു.
90 കാലഘട്ടം മുതൽ ഹരിഷ് റോയി കന്നഡ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വില്ലൻ വേഷങ്ങളാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കെജിഎഫിന് പുറമെ ശിവരാജ്കുമാറിൻ്റെ ഓം, സുദീപിൻ്റെ നല്ല തുടങ്ങിയ സിനിമകളിൽ ഹരിഷ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ALSO READ : Jaseela Parveen: ഇനിയും..! നടി ജസീല പർവ്വീണ് പിന്തുണയുമായി ശ്വേതാ മേനോൻ
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന നടൻ സാമ്പത്തിക സഹായം അഭ്യർഥിച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. കന്നഡ സിനിമ ഇൻഡസ്ട്രിക്ക് അകത്തും പുറത്തും നിന്നും നിരവധി പേർ നടന് സഹായമെത്തിച്ചിരുന്നു. നടൻ യഷ് തനിക്ക് സാമ്പത്തിക സഹായം നൽകിയെന്നും ഹരിഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഹരിഷ് റോയി. അതേസമയം നടൻ നേരത്തെ ഒരു കൊലപാതക അറസ്റ്റിലാകുകയും ജയിൽ അനുഭവിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം നടൻ ദർശൻ അറസ്റ്റിലായ സമയത്ത് ഹരിഷ് വ്യക്തമാക്കിയിരുന്നു. നാളെ ഉഡുപ്പിയിൽ വെച്ച് നടൻ്റെ അന്ത്യകർമ്മങ്ങൾ നടത്തുമെന്ന് കുടുംബം അറിയിച്ചു.