AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral husky dance : എത്തി അടുത്ത ഹസ്കി ഡാൻസ് ട്രെൻഡ്

New Reels Trend Alert: "ഇച്ച് ഇച്ച്" എന്ന ഗാനത്തിൽ നിന്ന് മാറി, ഇപ്പോൾ വിവിധ ഭാഷകളിലെ, പ്രത്യേകിച്ച് തകർപ്പൻ ബീറ്റുകളുള്ള മറ്റ് ഗാനങ്ങൾ ഉപയോഗിച്ചാണ് ഹസ്കി നൃത്തം ചെയ്യുന്നത്.

Viral husky dance : എത്തി അടുത്ത ഹസ്കി ഡാൻസ് ട്രെൻഡ്
Husky TrendImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 06 Nov 2025 18:36 PM

കൊച്ചി: സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ഹസ്കി ഡാൻസ് തരംഗം അവസാനിക്കുന്നില്ല. തമിഴ് ഗാനത്തിന് ചുവടുവെച്ച എെഎ ഹസ്കിയെ ആഘോഷമാക്കിയ ശേഷം, ആ ട്രെൻഡിന്റെ പുതിയതും കൂടുതൽ രസകരവുമായ വേർഷനുകൾ ഇപ്പോൾ റീൽസുകളിലും ഷോർട്ട്‌സുകളിലും നിറയുകയാണ്. ഒരേ ഫോർമാറ്റിൽ ഒതുങ്ങി നിൽക്കാതെ, ട്രെൻഡിന്റെ പുതിയ ഭാവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

പാട്ട് മാറി

“ഇച്ച് ഇച്ച്” എന്ന ഗാനത്തിൽ നിന്ന് മാറി, ഇപ്പോൾ വിവിധ ഭാഷകളിലെ, പ്രത്യേകിച്ച് തകർപ്പൻ ബീറ്റുകളുള്ള മറ്റ് ഗാനങ്ങൾ ഉപയോഗിച്ചാണ് ഹസ്കി നൃത്തം ചെയ്യുന്നത്. എങ്കിലും ഹസ്കിയുടെ ചടുലമായ ഡാൻസ് സ്റ്റെപ്പുകൾക്ക് വലിയ മാറ്റമില്ല.
പഴയ ക്രിഞ്ച് വീഡിയോകളോടുള്ള പ്രതികരണമായിരുന്ന ഹസ്കി, ഇപ്പോൾ മാസ് കാണിക്കുന്ന രംഗങ്ങൾക്ക് ശേഷമുള്ള റിയാക്ഷൻ ട്രോളുകൾക്കായി ഉപയോഗിച്ചു തുടങ്ങിയെന്നതാണ് വലിയ മാറ്റം. വീഡിയോകൾക്കിടയിൽ സ്ക്രീനിലേക്ക് ഹസ്കി നൃത്തം ചെയ്തുകൊണ്ട് കടന്നുവരുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്.

Also Read: Apple Watch WhatsApp: ആപ്പിള്‍ വാച്ചില്‍ നോക്കി വാട്‌സാപ്പില്‍ ചാറ്റാം? വമ്പന്‍ പ്രോജക്ട് ഉടന്‍

ഒരു ഹസ്കിക്ക് പകരം, രണ്ടോ മൂന്നോ ഹസ്കിമാർ ഒരേ സമയം നൃത്തം ചെയ്യുന്ന രൂപത്തിലുള്ള വീഡിയോകളും ഇപ്പോൾ പ്രചാരത്തിലുണ്ട്. റീലൂകൾ ഷൂട്ട് ചെയ്ത ശേഷം എഡിറ്റ് ചെയ്യുമ്പോൾ അതിനൊരു ഹസ്കി കൂടെ ഉണ്ടെങ്കിൽ കൂടുതൽ റീച്ചു കിട്ടും എന്ന നിലയിലേക്കായി ഇപ്പോൾ കാര്യങ്ങൾ. മലയാളം പാട്ടുകളിലും വീഡിയോ ഇറങ്ങുന്നുണ്ട്. അനന്തഭദ്രത്തിലെ മാലുമ്മലേലൂയ എന്ന ​ഗാനം ആണ് അടുത്തിടെ ഹിറ്റായത്.