AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kollam Sudhi Accident Claim: കൊല്ലം സുധിയുടെ കുടുംബത്തിന് ഒരുകോടി 77 ലക്ഷം, നാളുകൾക്ക് ശേഷം വിധി

ഒരു കോടി 77 ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി നഷ്ട പരിഹാരമായി നൽകേണ്ടത്. ദീർഘനാളത്തെ നിയമനടപടിക്കും, കോടതിയിലെ വാദങ്ങൾക്കുമൊടുവിലാണ് കേസിൽ കോടതിയുടെ വിധി വന്നത്. 2023 ജൂണിലാണ് തൃശ്ശൂരിൽ പരിപാടി കഴിഞ്ഞ് മടങ്ങും വഴി സുധിയും സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമ, ടീവി- ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുധി.

Kollam Sudhi Accident Claim: കൊല്ലം സുധിയുടെ കുടുംബത്തിന് ഒരുകോടി 77 ലക്ഷം, നാളുകൾക്ക് ശേഷം വിധി
Kollam Sudhi Accident Claim (1)Image Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 30 Sep 2026 | 04:33 PM

കോട്ടയം: വാഹനാപകടത്തിൽ മരിച്ച മിമിക്രി- സിനിമ താരം കൊല്ലം സുധിയുടെ കുടുംബത്തിന് ഒരുകോടിയിലധികം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കോട്ടയം എം.എ.സി.ടി. കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. തുക കൊല്ലം സുധിയുടെ ആശ്രിതരായ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവർക്കാണ് നൽകേണ്ടത്. ഒരു കോടി 77 ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി നഷ്ട പരിഹാരമായി നൽകേണ്ടത്. ദീർഘനാളത്തെ നിയമനടപടിക്കും, കോടതിയിലെ വാദങ്ങൾക്കുമൊടുവിലാണ് കേസിൽ കോടതിയുടെ വിധി വന്നത്. 2023 ജൂണിലാണ് തൃശ്ശൂരിൽ പരിപാടി കഴിഞ്ഞ് മടങ്ങും വഴി സുധിയും സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Follow Us