Kollam Sudhi Accident Claim: കൊല്ലം സുധിയുടെ കുടുംബത്തിന് ഒരുകോടി 77 ലക്ഷം, നാളുകൾക്ക് ശേഷം വിധി

ഒരു കോടി 77 ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി നഷ്ട പരിഹാരമായി നൽകേണ്ടത്. ദീർഘനാളത്തെ നിയമനടപടിക്കും, കോടതിയിലെ വാദങ്ങൾക്കുമൊടുവിലാണ് കേസിൽ കോടതിയുടെ വിധി വന്നത്. 2023 ജൂണിലാണ് തൃശ്ശൂരിൽ പരിപാടി കഴിഞ്ഞ് മടങ്ങും വഴി സുധിയും സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമ, ടീവി- ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുധി.

Kollam Sudhi Accident Claim: കൊല്ലം സുധിയുടെ കുടുംബത്തിന് ഒരുകോടി 77 ലക്ഷം, നാളുകൾക്ക് ശേഷം വിധി

Kollam Sudhi Accident Claim (1)

Updated On: 

30 Sep 2026 | 05:57 PM

കോട്ടയം: വാഹനാപകടത്തിൽ മരിച്ച മിമിക്രി- സിനിമ താരം കൊല്ലം സുധിയുടെ കുടുംബത്തിന് ഒരുകോടിയിലധികം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കോട്ടയം എം.എ.സി.ടി. കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. തുക കൊല്ലം സുധിയുടെ ആശ്രിതരായ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവർക്കാണ് നൽകേണ്ടത്. ഒരു കോടി 77 ലക്ഷം രൂപയാണ് ഇൻഷുറൻസ് കമ്പനി നഷ്ട പരിഹാരമായി നൽകേണ്ടത്. ദീർഘനാളത്തെ നിയമനടപടിക്കും, കോടതിയിലെ വാദങ്ങൾക്കുമൊടുവിലാണ് കേസിൽ കോടതിയുടെ വിധി വന്നത്. ന്യൂ ഇന്ത്യ ഇൻഷുറസ് കമ്പനി വിധി വന്ന് 30 ദിവസത്തിനുള്ളിൽ തുക കോടതിയിൽ കെട്ടി വെയ്ക്കണമെന്ന് വിധിയിൽ പറയുന്നു. ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്ത മുതലുള്ള തുകയും പലിശ ഇനത്തിൽ കണക്കാക്കിയാണ് രു കോടി 77 ലക്ഷം രൂപ എന്ന തുക അന്തിമമായി വിധിച്ചത്.

2023 ജൂണിലാണ് പരിപാടി കഴിഞ്ഞ് മടങ്ങും വഴി സുധിയും സംഘം സഞ്ചരിച്ചിരുന്ന വാഹനം തൃശ്ശൂർ കയ്പ മംഗലത്ത് വെച്ച് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 39 വയസ്സായിരുന്നു മരിക്കുമ്പോൾ സുധിയുടെ പ്രായം. ഒപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി എന്നിവർക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

Also Read: Jason Sanjay-Naslen: ‘മോളിവുഡ് ടൈം പൊളിച്ചു’; നസ്‌ലൻ ഇഷ്ടനടൻ; വെളിപ്പെടുത്തി ജേസൺ സഞ്ജയ്

മിമിക്രി താരമായി ആരംഭിച്ച് ടീവി ഷോകളിലും, സിനിമകളിലൂടെയുമാണ് സുധി പ്രേക്ഷകരുടെ പരിചിത താരമായത്. ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്കാണ് ഇതിൽ പ്രധാന പരിപാടി. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ എന്നിവ അടക്കം വിവിധ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പാവ കല്യാണം, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളും സുധിയുടെ മരണ ശേഷം പിന്നീട് റിലീസ് ചെയ്തു.

English Summary

Actor Kollam Sudhi’s Family will get Accident claim of RS 1 Crore 77 Lakh. Kottayam MACT Court Give Verdict on the Case on September 30th. Compensation amount should give to Sudhi’s wife, children and his Mother Verdict saying

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ