Krishand-Mohanlal: ‘മോഹൻലാൽ സാറുമായി രണ്ട് മൂന്ന് മീറ്റിംഗ് കൂടി ബാക്കിയുണ്ട്, അദ്ദേഹം ഗ്രീൻ സിഗ്നൽ തന്നാൽ സിനിമയുമായി മുന്നോട്ട് പോകും’; കൃഷാന്ത്
Krishand About Mohanlal Film: മോഹൻലാലുമായി കുറച്ച് മീറ്റിംഗ് കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം ഒരു ഗ്രീൻ സിഗ്നൽ തന്നാൽ ആ സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Krishand Mohanlal
ചുരുക്കം സിനിമകളിലൂടെ മലയാള സിനിമാലോകത്ത് തന്റെതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. തന്റെ എഴുത്തിലെ പുതുമ കൊണ്ടും മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടും കയ്യടി നേടിയ ചുരുക്കം സംവിധായകരിൽ ഒരാളാണ് കൃഷാന്ദ്. അതുകൊണ്ട് തന്നെ ആവാസവ്യുഹം, പുരുഷ പ്രേതം എന്നീ സിനിമകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇതിനിടെയിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൃഷാന്ത് ഒരുക്കുന്നു എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഇതോടെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികണ്ടത്. ഇപ്പോഴിതാ മോഹൻലാലുമായുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൃഷാന്ദ്. മോഹൻലാലുമായി കുറച്ച് മീറ്റിംഗ് കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം ഒരു ഗ്രീൻ സിഗ്നൽ തന്നാൽ ആ സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:‘ആരും അറച്ചു പോവുന്ന മാരകമായ ആരോപണം, നിങ്ങളില്‍ ചിലരാണ് ധൈര്യം’; കൂട്ടിക്കല്‍ ജയചന്ദ്രൻ
സ്ക്രീൻപ്ലേ വായിച്ച് അതിന്റെ ഡിസ്കഷനിലേക്ക് കടക്കുകയും അതിന്റെ ബജറ്റിങ്ങിലോട്ടൊക്കെ കയറുകയും ചെയ്തിട്ടുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. മോഹൻലാലുമായി രണ്ട് മൂന്ന് മീറ്റിംഗ് കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം ഒരു ഗ്രീൻ സിഗ്നൽ തന്നാൽ ആ സിനിമയുമായി മുന്നോട്ട് പോകുമെന്നുമാണ് കൃഷാന്ദ് പറയുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിന് മുൻപ് എഴുതിയ തിരക്കഥയാണിതെന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു.
The budget has been finalized. A few meetings with Mohanlal are pending, and once he gives the green signal, the project will go on floors#mohanlal pic.twitter.com/MCkTLc6rD4
— Viji V (@VijinV475) September 11, 2025
ആ ചിത്രത്തിന്റെ തിരക്കഥ വളരെ ഇന്ററസ്റ്റിംഗ് ആണെന്നും വെറുക്കുന്നതിന് മുൻപ് ആ സിനിമ ചെയ്യണമെന്നും അദേഹം പറയുന്നു. ഒരുപാട് വർഷം മുൻപ് തയ്യാറാക്കിയ തിരക്കഥയാണെന്നും കൃഷാന്ത് കൂട്ടിച്ചേർത്തു. അതേസമയം സിനിമയുടെ ഷൂട്ടിംഗ് 2026 ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു..