AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Krishna Prabha: പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ല’; കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം പൂർണമായി കണ്ടിട്ടില്ല; കൃഷ്ണപ്രഭ

Krishna Prabha Reaction: കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ ഈ വാക്കുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. ശാസ്ത്രത്തെ ഒന്നും താൻ തള്ളി പറഞ്ഞിട്ടില്ല. പല കാര്യങ്ങളിലും അനാവശ്യമായി അഡിക്ഷൻ ആകുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

Krishna Prabha: പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ല’; കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം പൂർണമായി കണ്ടിട്ടില്ല; കൃഷ്ണപ്രഭ
Krishna PrabhaImage Credit source: Social Media
ashli
Ashli C | Published: 11 Oct 2025 20:40 PM

ഡിപ്രഷനെക്കുറിച്ചും മൂഡ് സ്വിങ്സിനെക്കുറിച്ചും താൻ പറഞ്ഞ അഭിപ്രായങ്ങളിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി കൃഷ്ണപ്രഭ. പറഞ്ഞ കാര്യങ്ങളിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും, പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നും നടി പ്രതികരിച്ചു.ഈ കോലാഹലം ഉണ്ടാക്കുന്നവർ തന്റെ അഭിമുഖം പൂർണമായി കാണാത്തവരാണെന്നും നടി പ്രതികരിച്ചു.

ചിലർ റീച്ചിനായി തന്റെ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും നടി. ആരും വെറുതെ ഇരിക്കരുതെന്നാണ് താൻ പറഞ്ഞത്. മനുഷ്യന്റെ മനസ്സല്ലേ അത് പിന്നീട് ഓവർ തിങ്കിങ്ങും മൂഡ് സ്വിങ്സും ആകും. കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ ഈ വാക്കുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. ശാസ്ത്രത്തെ ഒന്നും താൻ തള്ളി പറഞ്ഞിട്ടില്ല. പല കാര്യങ്ങളിലും അനാവശ്യമായി അഡിക്ഷൻ ആകുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

കാര്യങ്ങളെ വെറുതേ ഊതിപ്പെരുപ്പിക്കരുതെന്നും നടി. ചിലർ റീച്ചിനു വേണ്ടി ആ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുകയാണെന്നും നടി പറഞ്ഞു. റിപ്പോർട്ടർ ടിവിയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.അതേസമയം നിരവധി പേരാണ് കൃഷ്ണപ്രഭയ്ക്കെതിരെ രംഗത്ത് വരുന്നത്. ഗായിക അഞ്ചു ജോസഫ് വളരെ രൂക്ഷമായാണ് കൃഷ്ണപ്രഭയുടെ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചത്. ക്ലിനിക്കൽ ഡിപ്രഷനും ആൻസൈറ്റി ഡിസോഡറും അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ യാഥാർത്ഥ്യമാണെന്ന് ഉറച്ചു പറയാൻ സാധിക്കും എന്നാണ് ഗായിക അഞ്ചു വിഷയത്തിൽ പ്രതികരിച്ചത്.

കൃഷ്ണപ്രഭയുടെ അഭിപ്രായത്തെ വിമർശിക്കുന്ന ഒരു സൈക്കോളജിസ്റ്റിന്റെ വീഡിയോ പങ്കുവെച്ചാണ് സാനിയ ഇയ്യപ്പന്റെ വിഷയത്തിലെ പ്രതികരണം. പണ്ടത്തെ വട്ടാണ് ഇപ്പോഴത്തെ ഡിപ്രഷൻ എന്നായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം. അതിനിപ്പോൾ കുറച്ച് ഓമന പേരുകൾ ഉണ്ടെന്നും അതൊക്കെ കേൾക്കുമ്പോൾ തോന്നും പണ്ടത്തെ വട്ടല്ലേ എന്ന്. ഒരു പണിയുമില്ലാതെ വെറുതെയിരിക്കുമ്പോൾ ആണ് ഇങ്ങനത്തെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും നടി പ്രതികരിച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് കൃഷ്ണപ്രഭ ഇത്തരത്തിൽ വിവാദപരമായ അഭിപ്രായം പ്രകടനം നടത്തിയത്. താരത്തിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.