AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kunchacko Boban : അനിയത്തിപ്രാവിലെ ആ സ്പ്ലണ്ടർ ഇപ്പോൾ എന്റെ കൈയിലുണ്ട്… ഇനിയൊരു ആ​ഗ്രഹം കൂടി, വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവ് ആയിരുന്നു എന്നകാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിലേക്ക് കടന്നു കയറിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം മറ്റൊരു ആളും മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി.

Kunchacko Boban : അനിയത്തിപ്രാവിലെ ആ സ്പ്ലണ്ടർ ഇപ്പോൾ എന്റെ കൈയിലുണ്ട്… ഇനിയൊരു ആ​ഗ്രഹം കൂടി, വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
Kunchacko Boban Image Credit source: Facebook / Kunchacko Boban
Amal KV
Amal KV | Updated On: 07 Aug 2026 | 11:14 PM

മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവ് ആയിരുന്നു എന്നകാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിലേക്ക് കടന്നു കയറിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം മറ്റൊരു ആളും മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. അത് സിനിമയിൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ചിരുന്ന ചുവന്ന സ്‌പ്ലണ്ടർ ബൈക്ക് ആണ്. ഈ സിനിമയിലൂടെ ആ വാഹനത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. 1997 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അന്നുമുതൽ ഇന്നുവരെ എവർഗ്രീൻ താരമായി കുഞ്ചാക്കോ ബോബനും ആ ബൈക്കും തുടരുകയാണ്.

ആലപ്പുഴ രജിസ്ട്രേഷനുള്ള ആ സ്പ്ലെണ്ടർ ബൈക്ക് ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ കൈവശം തന്നെയാണുള്ളത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ബൈക്ക് മെക്കാനിക്കായ ബോണി എന്ന ആളിൽ നിന്നാണ് യാക്കോബാൻ ഈ വാഹനം തിരികെ സ്വന്തമാക്കുന്നത്. ബോണിയുടെ കയ്യിൽ വാഹനം ഉണ്ട് എന്ന് അറിഞ്ഞ കുഞ്ചാക്കോ ബോബൻ നേരിട്ടാണ് തനിക്ക് വാഹനം തരുമോ എന്ന് വിളിച്ച് അന്വേഷിച്ചത്. ആ ചോദ്യം കേട്ടപ്പോൾ ബോണി ആദ്യം തന്നെ ആരെങ്കിലും പറ്റിക്കുകയാണോ എന്ന് കരുതിയിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബൻ തന്നെയാണ് തന്നെ ബന്ധപ്പെട്ട് എന്ന് മനസ്സിലാവുകയും ആലോചിച്ചു ഉറപ്പിച്ച് വാഹനം കൈമാറുകയും ആയിരുന്നു. തന്റെ ആദ്യ സിനിമയിലെ ആ വാഹനം തനിക്കായി വിട്ടു നൽകിയ ബോണിക്ക് പുതിയൊരു സ്പ്ലണ്ടർ തന്നെയാണ് കുഞ്ചാക്കോ ബോബൻ വാങ്ങി നൽകിയത്.

Also Read : തുടക്കം വിസ്മയിപ്പിച്ചോ…. ഫീൽ ഗുഡിൽ നിന്ന് തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക്, ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ഇപ്പോഴിതാ ഈ വാഹനവുമായി ബന്ധപ്പെട്ട് മറ്റൊരു ആഗ്രഹം കൂടി പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. എന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് സ്ഥാനം തന്റെ അടുത്ത് ആഗ്രഹം തുറന്നുപറഞ്ഞത്. അനിയത്തിപ്രാവ് ഇറങ്ങിയിട്ട് ഇപ്പോൾ 29 വർഷം ആവുകയാണ്. ഒരുവർഷം കൂടി കഴിഞ്ഞാൽ 30 വർഷമാകും. ആ അവസരത്തിൽ അനിയത്തിപ്രാവിന്റെ സംവിധായകനായ ഫാസിലിനെ ഈ ബൈക്കിന്റെ പുറകിൽ ഇരുത്തി ഒന്നു യാത്ര ചെയ്യണം. ഭാഗ്യവശാൽ ഇന്ന് ആ വാഹനവും എന്റെ അടുത്തുണ്ട് , സംവിധായകൻ ഫാസിലും തന്റെ അയൽപക്കകാരനായി താമസിക്കുന്നുമുണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ഉന്മാദം നിലവിൽ തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഇതുവരെ കൈകാര്യം ചെയ്തതിൽ വച്ച് വ്യത്യസ്തവും പുതുമയുള്ള കഥാപാത്രമാണ് ഇത് എന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു.

English Summary

It is a well-known fact that Aniyathipravu was the debut film of Kunchacko Boban, a beloved actor among Malayalis. He won a place in the hearts of the audience right from his very first movie. However, alongside Kunchacko Boban, another entity also secured an enduring place in the minds of Malayalis through *Aniyathipravu*: the red Splendor bike that the actor rode in the film.

Follow Us