AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kundannoorile Kulsitha Lahala OTT: ലുക്മാൻ അവറാന്റെ ‘കുണ്ടന്നൂരിലെ കുത്സിതലഹള’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Kundannoorile Kulsitha Lahala OTT Release Date: വമ്പൻ താരനിരകളെ ഒന്നും അണിനിരക്കാതെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ആക്‌ഷൻ കോമഡി ചിത്രമായ 'കുണ്ടന്നൂരിലെ കുത്സിതലഹള' ഒടുവിൽ ഒടിടിയിൽ എത്തുകയാണ്.

Kundannoorile Kulsitha Lahala OTT: ലുക്മാൻ അവറാന്റെ ‘കുണ്ടന്നൂരിലെ കുത്സിതലഹള’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
'കുണ്ടന്നൂരിലെ കുത്സിതലഹള' പോസ്റ്റർImage Credit source: Facebook
Nandha Das
Nandha Das | Updated On: 28 Jun 2025 | 11:27 AM

ലുക്മാൻ അവറാനെ നായകനാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കുണ്ടന്നൂരിലെ കുത്സിതലഹള’. കേഡർ സിനി ക്രിയേഷൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ചിത്രം 2024 ഒക്ടോബർ 24നാണ് തീയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് എട്ട് മാസങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

‘കുണ്ടന്നൂരിലെ കുത്സിതലഹള’ ഒടിടി

വമ്പൻ താരനിരകളെ ഒന്നും അണിനിരക്കാതെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ആക്‌ഷൻ കോമഡി ചിത്രമായ ‘കുണ്ടന്നൂരിലെ കുത്സിതലഹള’ സൈന പ്ലേയിലൂടെയാണ് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. സൈന പ്ലേ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സൈന പ്ലേ പങ്കുവെച്ച പോസ്റ്റ്:

 

View this post on Instagram

 

A post shared by Saina Play (@sainaplay)

ALSO READ: ഇത് റീ-റിലീസുകളുടെ കാലം; മോഹൻലാലിൻറെ മൂന്ന് ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്

‘കുണ്ടന്നൂരിലെ കുത്സിതലഹള’ അണിയറ പ്രവർത്തകർ

അക്ഷയ് അശോക് സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്മാൻ അവറാന് പുറമെ വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവരും അണിനിരക്കുന്നു. കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിട്ടു. ഒരു ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും ജോലി ചെയ്യാൻ മടിയുള്ള ഭർത്താന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഫജു എ വിയാണ്. അശ്വിൻ ബി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് മെൽവിൻ മൈക്കിളാണ്. ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ: അജി പി ജോസഫ്, മേക്കപ്പ്: ബിജി ബിനോയ്, കോസ്റ്റ്യൂംസ്: മിനി സുമേഷ്, കല: നാരായണൻ, പരസ്യകല: അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അദിൻ ഒല്ലൂർ, സൗരഭ് ശിവ, പ്രൊഡക്ഷൻ മാനേജർ: നിഖിൽ സി എം, വിഎഫ്എക്സ്: രൻതീഷ് രാമകൃഷ്ണൻ, ആക്ഷൻ: റോബിൻ ടോം, ടൈറ്റിൽ ഡിസൈൻ: അനന്തു ഡിസൈൻ, സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ, ഇമിൻ ടോം മാത്യൂസ്, പി ആർ ഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Follow Us