തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് വീണ യുവാവ് മരിച്ചു
ഏങ്ങണ്ടിയൂർ വാലത്ത് രാജുവിന്റെ മകൻ നിജിൻ രാജ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് സംഭവം നടന്നത്. ബുള്ളറ്റിൽ പോവുകയായിരുന്ന നിജിൻ രാജ് ഒരു സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.ഈ സമയത്ത് എതിരെ വന്ന ബൈക്കുമായി കൂട്ടിയടിച്ച് നിജിൻ രാജ് ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറി അവിടെ വെച്ചു തന്നെ.............
തൃശ്ശൂർ : ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ വാലത്ത് രാജുവിന്റെ മകൻ നിജിൻ രാജ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് സംഭവം നടന്നത്. ബുള്ളറ്റിൽ പോവുകയായിരുന്ന നിജിൻ രാജ് ഒരു സ്വകാര്യ ബസ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
ഈ സമയത്ത് എതിരെ വന്ന ബൈക്കുമായി കൂട്ടിയടിച്ച് നിജിൻ രാജ് ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറി അവിടെ വെച്ചു തന്നെ മരിക്കുകയായിരുന്നു.
ALSO READ:യുഎഇ ഫുജൈറ വാഹനാപകടം: മരിച്ചവരിൽ ഇരട്ടകളായ മലയാളി സഹോദരങ്ങളും മൂന്ന് വയസുകാരനും
യുഎഇയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
യുഎഇയിലെ ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ വലിയ അപകടത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ദിഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മിൽ(21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ്( 3) എന്നിവരാണ് മരിച്ചത്. ഫുജൈറയിൽ കോടതിയുടെ മുന്നിൽ വച്ച് ട്രക്കിന്റെ പിന്നിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ നിയന്ത്രണം വിട്ട ട്രക്ക് നിരവധി മറ്റു വാഹനങ്ങളിലേക്ക് വിളിച്ചു ഈ വലിയ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി പോലീസ് അറിയിച്ചു. കൂടാതെ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്.
മലപ്പുറം കുന്നുംപുറം സ്വദേശിയാണ് സിദ്ദിഖ്. അദ്ദേഹത്തിന് ഫുജൈറയിൽ ബിസിനസ് ആണ്. ഒരാഴ്ചയ്ക്ക് മുമ്പ് സിദ്ദിഖ് നാട്ടിലെത്തിയിരുന്നു. ചികിത്സയ്ക്കുശേഷം തിങ്കളാഴ്ചയാണ് ഭാര്യക്കും മകൾക്കും ഒപ്പം തിരിച്ചുപോയത്. അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ സിദ്ദിഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചുകൊണ്ടുപോകാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ENGLISH SUMMARY
A young man met a tragic end in Chettupuzha after his motorcycle collided with another, causing him to fall beneath a bus In Thrissur. The deceased is Nijin Raj, 33, son of Valath Raju from Engandiyur. The incident occurred on Thursday morning at 9:00 AM. The accident took place while Nijin Raj, who was riding a Royal Enfield Bullet, attempted to overtake a private bus.During this maneuver, his bike collided with an oncoming motorcycle, throwing Nijin Raj underneath the bus. The rear wheel of the bus ran over his body, and he died on the spot.