AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Movie Re-Releases: ഇത് റീ-റിലീസുകളുടെ കാലം; മോഹൻലാലിൻറെ മൂന്ന് ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്

Mohanlal’s Three Films Set for Re-Release: ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ട് മലയാള സിനിമകളാണ് റീ റിലീസ് ചെയ്തത്. ഇതിൽ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്‌ഫടികം, ഛോട്ടാ മുംബൈ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് മാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കാനായത്.

Mohanlal Movie Re-Releases: ഇത് റീ-റിലീസുകളുടെ കാലം; മോഹൻലാലിൻറെ മൂന്ന് ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്
മോഹൻലാൽ Image Credit source: Facebook
nandha-das
Nandha Das | Updated On: 28 Jun 2025 10:46 AM

റീമാസ്റ്റർചെയ്ത് റീ-റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്യുന്ന കാലമാണിത്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്ന ചിത്രങ്ങൾക്ക് പ്രിയമേറുന്നു. മലയാളത്തിൽ ഇതുവരെ റീ-റിലീസ് ചെയ്തവയിൽ ‘ക്ലാസ്’ സിനിമകളേക്കാൾ ‘അടിപൊളി’ സിനിമയ്ക്കാണ് ജനപ്രീതി ലഭിച്ചത്. അതുകൊണ്ട് തന്നെ ഇനി മുതൽ അത്തരം സിനിമകളാണ് റീ-റിലീസിന് എത്തുക എന്നാണ് വിവരം.

ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ട് മലയാള സിനിമകളാണ് റീ റിലീസ് ചെയ്തത്. ഇതിൽ ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’, ‘സ്‌ഫടികം’, ‘ഛോട്ടാ മുംബൈ’ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് മാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കാനായത്. ഇവയ്ക്ക് മൂന്ന് കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ ലഭിച്ചു. ഒരു ചിത്രം മികച്ച നിലവാരത്തിൽ റീമാസ്റ്റർ ചെയ്ത്‌ ഫോർ കെ പതിപ്പാക്കാൻ ഏകദേശം ഒരു കോടി രൂപയോളമാണ് ചെലവ് വരുന്നത്.

ഇപ്പോഴിതാ, മോഹൻലാലിൻറെ മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസിന് ഒരുങ്ങുകയാണ്. ‘തേന്മാവിൻ കൊമ്പത്ത്’, ‘രാവണപ്രഭു’, ‘ട്വന്റി 20’ എന്നീ ചിത്രങ്ങളുടെ ഫോർ കെ റീമാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രങ്ങളുടെ റീ റിലീസ് ഈ വർഷം തന്നെ പ്രതീക്ഷിക്കാം. മലയാളത്തിലെ ക്ലാസിക് സിനിമകൾ റീമാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്യാൻ ചർച്ചകൾ നടന്നിരുന്നെങ്കിലും, അത്തരം സിനിമകൾക്ക് സാമ്പത്തികമായി ലാഭമുണ്ടാക്കാൻ സാധിക്കില്ലെന്ന ചിന്ത അതിൽ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുകയാണ്.

ALSO READ: അമിതാഭ് ബച്ചൻ സാറിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്: അപർണ ബാലമുരളി

ആഘോഷിക്കാനാണ് റീ റിലീസ് സിനിമകൾ കാണാൻ കൂടുതൽ പ്രേക്ഷകരും തീയേറ്ററുകളിൽ എത്തുന്നതെന്നാണ് സിനിമകൾ റീമാസ്റ്റർ ചെയ്യുന്ന കമ്പനിയായ മാറ്റിനി നൗവിൻ്റെ ഉടമ സോമദത്തൻപിള്ള പറയുന്നത്. മികച്ച നിലവാരത്തിൽ പഴയ ചിത്രം ആസ്വദിക്കുന്നതിനേക്കാൾ അടിപൊളി പാട്ടുകളും, പ്രശസ്‌ത ഡയലോഗുകളും സീനുകളും കാണാനാണ് കൂടുതൽ പേരും എത്തുന്നതെന്നും സോമദത്തൻ പിള്ള പറഞ്ഞു. തീയേറ്റർ റിലീസിനായി റീ മാസ്റ്റററിങ് ചെയ്യുന്നതിനേക്കാളും, ഡിജിറ്റൽ പ്ലാറ്റഫോമിലേക്ക് റീ മാസ്റ്ററിങ് ചെയ്യാൻ ചെലവ് കുറവാണ്. അതുകൊണ്ട് തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇനിയും റീ റിലീസ് ചിത്രങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.