AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: ‘ഹി ഈസ് കമ്മിങ് ബാക്ക്’; എമ്പുരാന്റെ വരവറിയിച്ച് ടീസര്‍

L2: Empuraan Movie Teaser: പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലും ടീസര്‍ റിലീസ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലേക്കെത്തുന്നത്.

L2: Empuraan: ‘ഹി ഈസ് കമ്മിങ് ബാക്ക്’; എമ്പുരാന്റെ വരവറിയിച്ച് ടീസര്‍
ടീസറില്‍ നിന്നുള്ള ദൃശ്യംImage Credit source: Youtube
Shiji M K
Shiji M K | Updated On: 26 Jan 2025 | 08:01 PM

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. ഒന്നാം ഭാഗമായ ലൂസിഫര്‍ ഉണ്ടാക്കിയ ഓളം തന്നെയാണ് അതിന് പ്രധാന കാരണം. പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവും ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു.

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലും ടീസര്‍ റിലീസ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലേക്കെത്തുന്നത്.

നോര്‍ത്തേണ്‍ ഇറാഖില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന് എഴുതി കാണിച്ചുകൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. യുദ്ധം നന്മയും തിന്മയും തമ്മിലല്ല, തിന്മയും തിന്മയും തമ്മിലാണെന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലൂസിഫറിന് ഇന്ദ്രജിത്ത് സുകുമാരന്‍ നല്‍കിയ ആമുഖം എമ്പുരാന്റെ ടീസറിലുമുണ്ട്. ഹി ഈസ് കമ്മിങ് ബാക്ക് എന്നുപറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്ത് സ്റ്റീഫന്‍ നെടുമ്പള്ളിയെ വീണ്ടും ആരാധകരെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ടീസര്‍ പൂര്‍ണായും അബ്രാം ഖുറേശിയെ കേന്ദ്രീകരിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തില്‍ നിര്‍മിക്കപ്പെടുന്ന ഏറ്റവും ചിലവേറിയ സിനിമയാണ് എമ്പുരാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. കൊച്ചി, ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ വെച്ചും എമ്പുരാന്റെ ചിത്രീകരണം നടന്നിട്ടുണ്ട്.

വന്‍ താരനിര തന്നെയാകും എമ്പുരാനിലും ഉണ്ടാകുക എന്ന വിവരം. മഞജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ബൈജു തുടങ്ങിയവര്‍ എമ്പുരാനിലും ഉണ്ടാകുമെന്നാണ് വിവരം. ടീസര്‍ നല്‍കുന്ന സൂചന അനുസരിച്ച് ഇന്ദ്രജിത്ത്, ടൊവിനോ തുടങ്ങിയവര്‍ എമ്പുരാനിലുണ്ട്. ഇവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും ചിത്രത്തിലുണ്ടാകാനിടയുണ്ട്.

Also Read: Vineeth Sreenivasan: ‘ഹായ് ഗയ്‌സ്’; സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ടോപ്പ് ഫുഡ് വ്‌ളോഗര്‍ ആയേനേ: വിനീത് ശ്രീനിവാസന്‍

മുരളി ഗോപിയാണ് എമ്പുരാന്റെ തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്, സംഗീതം ദീപക് ദേവ്, എഡിറ്റിങ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ് തുടങ്ങിയവരാണ്.