AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shiyas Kareem: ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസ് കരീമിനെതിരെ കേസെടുത്തു

Shiyas Kareem Case Update: പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ നൽകിയ പരാതി. ഷിയാസ് കരീമിനെതിരെ ഇന്നലെയാണ് യുവതി പരാതിയുമായി പാലാരിവട്ടം പോലീസിനെ സമീപിച്ചത്. വ്യവസായിയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് നിലവിൽ പരാതി നൽകാൻ തയ്യാറായതെന്നും യുവതി മൊഴി നൽകി.

Shiyas Kareem: ‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസ് കരീമിനെതിരെ കേസെടുത്തു
Shiyas KareemImage Credit source: Instagram (Shiyas Kareem)
Neethu Vijayan
Neethu Vijayan | Updated On: 28 Apr 2026 | 10:28 AM

തിരുവനന്തപുരം: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള (Shiyas Kareem) ലൈംഗിക പരാതിയിൽ കേസെടുത്തു. സ്ത്രീയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതി ഷിയാസിനെതിരെ നൽകിയ പരാതി. ഷിയാസ് കരീമിനെതിരെ ഇന്നലെയാണ് യുവതി പരാതിയുമായി പാലാരിവട്ടം പോലീസിനെ സമീപിച്ചത്. വ്യവസായിയായ യുവതി കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലാണ് താമസിക്കുന്നത്.

തന്നെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് നിലവിൽ പരാതി നൽകാൻ തയ്യാറായതെന്നും യുവതി മൊഴി നൽകി. ഇതുസംബന്ധിച്ച തെളിവുകളും യുവതി പോലീസിന് കൈമാറിയതായാണ് വിവരം. വിവാഹ വാഗ്ദാനം നൽ‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മൂന്ന് വർഷം മുൻപ് ഷിയാസ് കരീം പിടിയിലായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂരിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമായിരുന്നു അന്നത്തെ പരാതിയിൽ പറഞ്ഞിരുന്നത്.

ALSO READ: ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി; സാമ്പത്തിക തട്ടിപ്പും നടത്തിയെന്ന് യുവതി

യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ

2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെടുന്നത്. പരിചയം ഒടുവിൽ സൗഹൃദമായി. 2024ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലാവുകയും ചെയ്തു. ആദ്യ തൻ്റെ കൈയ്യിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് കൈക്കലാക്കി. തൻറെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ വീണ്ടും 22 ലക്ഷം രൂപ വാങ്ങി. ജിം തുടങ്ങാനെന്നാണ് പറഞ്ഞത്. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനവും നൽകി.

അതുകൂടാതെ ആജീവനാന്തകാലം തന്നെ ഒപ്പം നിർത്തുമെന്നും വാഗ്ദാനം നൽകി. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് തൻറെ ഗർഭപാത്രം നീക്കി. ആ സമയം ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. ഈ സമയത്തും തന്നെ ലൈംഗിക ചൂഷണം ചെയ്തു. വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് തൻറെ കയ്യിൽ നിന്ന് പണം വാങ്ങി. ഷിയാസിൻ്റെ പിന്നീടുള്ള വിവാഹത്തിന് ശേഷവും താനുമായി അടുപ്പം തുടർന്നുവെന്നും ലൈംഗിക ചൂഷണം നടത്തി.

കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും താൻ ലൈംഗിക ചൂഷണത്തിന് ഇരയായി. താൻ എതിർത്തതോടെ സുഹൃത്തുമായി തൻറെ കോഴിക്കോടുള്ള ഫ്ലാറ്റിൽ അതിക്രമിച്ച് കയറുകയായിരുന്നു. അവിടെയെത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയോടൊപ്പം 49 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.

ഷിയാസിനെതിരായ ബീഫ് വിവാദം

ഒരു പരിപാടിക്കിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോൾ ബീഫ് വേണ്ട എന്ന് പറഞ്ഞപ്പോൾ ‘ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ’ എന്ന ഷിയാസിൻ്റെ ചോദ്യം വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഷിയാസിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചോദിച്ചത് കൂട്ടുകാർക്കിടയിലെ ഒരു തമാശയായിട്ടാണെന്നും നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു ഷിയാസിൻ്റെ പ്രതികരണം.

English Summary:

Actor And Bigg Boss Fame Shiyas Kareem Faces Complaint Against Women Assault Case. Eranakulam Native Women Gives Complaint Against Shiyas On Cheating And Assault To Palarivattom Police. She Alleged He Threatened And Take 49 Lakh Rupees. Police Charged Case Against Him.

Follow Us