OTT Releases: സന്തോഷിക്കാൻ വകയുണ്ട്; ഈ ആഴ്ച ഒടിടിയിൽ എത്തുന്നത് ഒന്നും രണ്ടും ചിത്രങ്ങളല്ല
Latest Malayalam OTT Releases: ഏതെല്ലാം സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ എത്തിയതെന്നും, ഇവ എവിടെ കാണാൻ സാധിക്കുമെന്നും നോക്കാം.
ഈ ആഴ്ച ഒടിടിയിൽ എത്തുന്നത് ഒന്നും രണ്ടും ചിത്രങ്ങളല്ല. ദിലീപ് നായകനായ ‘പ്രിൻസ് ആൻഡ് ഫാമിലി’ മുതൽ വെബ് സീരീസായ ‘കേരള ക്രൈം ഫയൽസ് 2’ വരെ ഒടിടിയിൽ എത്തിയിട്ടുണ്ട്. തീയേറ്ററിൽ ഈ ചിത്രങ്ങൾ കാണാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഒടിടിയിൽ കാണാവുന്നതാണ്. ഏതെല്ലാം സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ എത്തിയതെന്നും, ഇവ എവിടെ കാണാൻ സാധിക്കുമെന്നും നോക്കാം.
പ്രിൻസ് ആൻഡ് ഫാമിലി
ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ‘പ്രിൻസ് ആൻഡ് ഫാമിലി’ ഒടിടിയിൽ എത്തി. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി തുടങ്ങിയവർ അണിനിരന്ന ചിത്രം ജൂൺ 20 മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിച്ചു.
കേരള ക്രൈം ഫയൽസ് 2
മലയാളത്തിലെ ആദ്യ വെബ് സീരീസായ ‘കേരള ക്രൈം ഫയൽസി’ന്റെ രണ്ടാം ഭാഗം ഒടിടിയിൽ. ‘കേരള ക്രൈം ഫയൽസ് ദ സെർച്ച് ഫോർ സിപിഒ അമ്പിളി രാജു’ എന്ന രണ്ടാം സീസൺ ജൂൺ 20 മുതൽ ഹോട്ടസ്റ്റാറിൽ കാണാം. അജുവർഗീസ്, ലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് സംവിധാനം ചെയ്തത് അഹമ്മദ് കബീർ ആണ്.
സ്താനാർത്തി ശ്രീക്കുട്ടൻ
അജു വർഗീസ്, സെഞ് കുറിപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഒടിടിയിൽ എത്തി. ചിത്രം സൈന പ്ലേയിൽ ലഭ്യമാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.
ആപ് കൈസേ ഹോ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്ത ‘ആപ് കൈസേ ഹോ’ ജൂൺ 20ന് സൺ എൻഎക്സ്‌ടിയിൽ (Sun NXT) സ്ട്രീമിങ് ആരംഭിച്ചു. ധ്യാൻ തന്നെ തിരക്കഥ എഴുതിയ ഈ ചിത്രത്തിലൂടെ ഏറെ നാൾക്കു ശേഷം ശ്രീനിവാസൻ മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
കലിയുഗം
കിഷോർ, ശ്രദ്ധ ശ്രീനാഥ്, ഇനിയാൺ സുബ്രമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ പ്രമോദ് സുന്ദർ ഒരുക്കിയ തമിഴ് ചിത്രമാണ് ‘കലിയുഗം’. 2026ലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വലിയൊരു ദുരന്തത്തിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂൺ 20 മുതൽ ‘കലിയുഗം’ സിംപ്ലി സൗത്തിൽ സ്ട്രീം ചെയ്യാം.
മാമൻ
പ്രശാന്ത് പാണ്ഡ്യരാജിന്റെ സംവിധാനത്തിൽ സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രമാണ് ‘മാമൻ’. ബോക്സ് ഓഫീസിൽ 45 കോടിയോളം നേടിയ ചിത്രം ഒടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജൂൺ 20 മുതൽ സീ5(ZEE5)വിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.