AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Darshana Rajendran: ‘ചോക്ലേറ്റ് മോഷ്ടിക്കാനായി കുറേ പോക്കറ്റുള്ള ഡ്രസ്സിട്ട് പോകും, ഞങ്ങൾ ഒരു ഗ്യാങ് തന്നെയുണ്ടായിരുന്നു’: ദർശന രാജേന്ദ്രൻ

Darshana Rajendran About Shoplifting: കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം സൗദിയിൽ താമസരിച്ചിരുന്ന കാലത്ത് കടയിൽ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി ദർശന രാജേന്ദ്രൻ.

Darshana Rajendran: ‘ചോക്ലേറ്റ് മോഷ്ടിക്കാനായി കുറേ പോക്കറ്റുള്ള ഡ്രസ്സിട്ട് പോകും, ഞങ്ങൾ ഒരു ഗ്യാങ് തന്നെയുണ്ടായിരുന്നു’: ദർശന രാജേന്ദ്രൻ
ദർശന രാജേന്ദ്രൻ Image Credit source: Facebook
nandha-das
Nandha Das | Published: 20 Jun 2025 21:52 PM

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. 2014ൽ ‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം ‘ഹൃദയം’, ‘ജയ ജയ ജയ ഹേ’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സ്വീകാര്യത നേടി. ഇപ്പോഴിതാ, കുട്ടിക്കാലത്തെ ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ് ദർശന.

കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം സൗദിയിൽ താമസരിച്ചിരുന്ന കാലത്ത് കടയിൽ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. കസിൻസ് എല്ലാവരും കൂടി ചേർന്ന് ഒന്നിൽ കൂടുതൽ തവണ ഇത് ആവർത്തിച്ചിട്ടുണ്ടെന്നും, ഇതിനായി പോക്കറ്റുകൾ ഉള്ള ജാക്കറ്റ് ഇട്ടുകൊണ്ട് കടയിൽ പോകുമായിരുന്നെന്നും ദർശന പറയുന്നു. സൗദിയിൽ ആയിരുന്നത് കൊണ്ടുതന്നെ, ഇത് കണ്ടുപിടിച്ചാൽ മാതാപിതാക്കളുടെ കൈവെട്ടുന്നത് മറ്റുമാണ് ശിക്ഷയെന്നും ദർശന കൂട്ടിച്ചേർത്തു. റേഡിയോ മംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

“കുട്ടിക്കാലത്ത് ഞാൻ ഭയങ്കര സീൻ ആയിരുന്നു. ചെറുതായിരുന്നപ്പോൾ കടയിൽ നിന്ന് മോഷിടിച്ചിട്ടുണ്ട്. ഞങ്ങൾ കസിൻസ് എല്ലാവരും നല്ല ചെറുതായിരുന്നു. പക്ഷെ ഞങ്ങൾക്ക് നല്ലൊരു പ്ലാൻ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ജാക്കറ്റ് ഒക്കെ ഇട്ടിട്ട് കടയിൽ പോകും. എന്റെ ചേച്ചിയാണ് ഇതിന്റെ ഹെഡ്. അവൾ എല്ലാവർക്കും എത്ര പോക്കറ്റ് ഒക്കെ ഉണ്ടെന്ന് ചെക്ക് ചെയ്യും. എന്നിട്ട് നമ്മൾ നാല് പേരും പോയിട്ട് ചോക്ലേറ്റ് മോഷ്ടിക്കും. അന്ന് സൗദിയിലായിരുന്നു. നമ്മളെ പിടിച്ചാൽ പാരന്റ്സിന്റെ കൈവെട്ടും, അങ്ങനെ എന്തോ ആണ് ശിക്ഷ. വളരെ ഗുരുതരമായ ഒരു തെറ്റാണത്. ആരും ഇത് ചെയ്യരുത്. ഞങ്ങൾ ജീവിതകാലം മുഴുവൻ രഹസ്യമായി സൂക്ഷിച്ച ഒന്നാണിത്. ഒന്നിൽ കൂടുതൽ പ്രാവശ്യം ഞങ്ങൾ ഇത് ചെയ്തിട്ടുണ്ട്. ഇത് അറിഞ്ഞപ്പോൾ വീട്ടുകാർ പറഞ്ഞത് ‘ചത്തുപോയേന്നെ ഞങ്ങൾ’ എന്നാണ്” ദർശന പറഞ്ഞു.

ALSO READ: ‘പത്ത് സി.ഡി തരാം, പ്രിയദർശനെ പോലെ സിനിമ ചെയ്യാൻ പറ്റുമോ? ആൾക്കാർ കൂവും, ചില്ലറ പരിപാടിയല്ല’; ‘പടക്കളം’ സംവിധായകൻ

2024ൽ ആഷിഖ് അബു സംവിധാനം ചെയ്ത ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലാണ് ദർശന അവസാനമായി അഭിനയിച്ചത്. താരത്തിന്റേതായി അണിയറയിൽ പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പർദ്ദ’യാണ്. ജൂലൈ 9ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ഈ സിനിമയിൽ ദർശനവും അനുപമ പരമേശ്വരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ മീഡിയാണ് നിർമിക്കുന്നത്.